50ാം അന്താരാഷ്ട്ര ഗോള്‍ ആഘോഷിക്കുന്ന ഇന്ത്യയുടെ ബാല ദേവി എക്സ്
Sports

പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍! സാഫ് ഫുട്‌ബോളില്‍ 5 അടിച്ച് ത്രില്ലര്‍ തുടക്കം

5-2ന് പാകിസ്ഥാനെ തുരത്തി. ഗ്രെയ്‌സിന് ഇരട്ട ഗോളുകള്‍. 50 അന്താരാഷ്ട്ര ഗോളടിച്ച് ബാല ദേവി

Author : സമകാലിക മലയാളം ഡെസ്ക്

കാഠ്മണ്ഡു: സാഫ് വനിതാ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചിര വൈരികളായ പാകിസ്ഥാന്‍ വനിതാ ടീമിനെ തകര്‍ത്തു.

വെറ്ററന്‍ താരം ബാല ദേവി അന്താരാഷ്ട്ര ഫുട്‌ബോളിലെ 50ാം ഗോള്‍ കുറിച്ച മത്സരം എന്നതും ശ്രദ്ധേയമായി. ക്യാപ്റ്റന്‍ ലോയ്‌തോംഗ്ബാം ആശലത ദേവിയുടെ 100ാം അന്താരാഷ്ട്ര പോരാട്ടവുമായിരുന്നു.

രണ്ടിനെതിരെ 5 ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഗ്രെയ്‌സ് ഡാംഗ്മെയ് ഇരട്ട ഗോളുകള്‍ നേടി.

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗ്രെയ്‌സിലൂടെ മുന്നിലെത്തി. മനീഷ കല്യാണ്‍ 17ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വലയിലിട്ടു. 35ാം മിനിറ്റിലാണ് ബാല ദേവി വല ചലിപ്പിച്ചത്.

42ാം മിനിറ്റില്‍ ഗ്രെയ്‌സ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡുയര്‍ത്തി. 78ാം മിനിറ്റില്‍ ജ്യോതി ചൗഹാന്‍ അഞ്ചാം ഗോള്‍ നേടി ടീമിനു ത്രില്ലര്‍ ജയം ഒരുക്കി. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'