ഗോള്‍ നേട്ടമാഘോഷിക്കുന്ന സഹല്‍ ട്വിറ്റര്‍
Sports

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

ഇരു പാദ സെമിയില്‍ ഒഡിഷ എഫ്‌സിയെ 3-2നു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ നിര്‍ണായക ഗോളില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ പോരാട്ടത്തിന്റെ ഫൈനലില്‍. ഇരു പാദ സെമിയില്‍ ഒഡിഷ എഫ്‌സിയെ 3-2ന്റഎ അഗ്രഗേറ്റിനു വീഴ്ത്തിയാണ് ടീം ഫൈനലുറപ്പിച്ചത്.

ആദ്യ പാദ പോരാട്ടത്തില്‍ ഒഡിഷ സ്വന്തം തട്ടകത്തില്‍ 2-1നു വിജയിച്ചിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ മോഹന്‍ ബഗാന്‍ ഹോം പോരാട്ടത്തില്‍ ഒഡിഷയെ 2-0ത്തിനു വീഴ്ത്തി.

കളിയുടെ 22ാം മിനിറ്റില്‍ ജാസന്‍ കമ്മിങ്‌സ് മോഹന്‍ ബഗാനു ലീഡ് സമ്മാനിച്ചു. അഗ്രഗേറ്റ് അതോടെ 2-2എന്ന നിലയായി. മത്സരം അധിക സമയത്തേക്ക് നീളുമെന്നു തോന്നിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ഇഞ്ച്വറി ടൈമില്‍ സഹല്‍ അബ്ദുല്‍ സമദ് ടീമിനു വിജയ ഗോള്‍ സമ്മാനിച്ചു. പരിക്കു മാറി ടീമിലെത്തിയ താരം പകരക്കാരനായാണ് ഇറങ്ങിയത്.

മുംബൈ സിറ്റി- എഫ്‌സി ഗോവ പോരാട്ടത്തിലെ വിജയികളാകും ഫൈനലില്‍ മോഹന്‍ ബഗാന്റെ എതിരാളികള്‍. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരുണ്ടായിരുന്നപ്പോള്‍ രണ്ട് തവണയും എടികെ എന്ന പേരില്‍ ഒരു തവണയും എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ നിലവിലെ ചാമ്പ്യന്‍മാരുമായി നില്‍ക്കുന്ന മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഈ പേര് സ്വീകരിച്ച ശേഷമുള്ള ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ഫലത്തില്‍ ടീമിന്റെ ലക്ഷ്യം അഞ്ചാം ഐഎസ്എല്‍ കിരീടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT