വീഡിയോ ദൃശ്യം 
Sports

'പറക്കും സായ്'- പരമ്പരയിലെ മിന്നും ക്യാച്ച്, ഇംപാക്ട് ഫീല്‍ഡര്‍ (വീഡിയോ)

ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് പരമ്പര സമ്മാനിക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ ക്യാച്ചെടുത്തതും സായ് തന്നെ

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയ താരമാണ് സായ് സുദര്‍ശന്‍. തുടരെ രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടി താരം തന്റെ വരവറിയിച്ചു. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും താരം മികച്ചു നിന്നു. 

ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് പരമ്പര സമ്മാനിക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയ ക്യാച്ചെടുത്തതും സായ് തന്നെ. മത്സരത്തില്‍ ഹെയ്ന്റിച് ക്ലാസനെ പുറത്താക്കാന്‍ താരം എടുത്ത ക്യാച്ച് പരമ്പരയിലെ തന്നെ മികച്ചതായി മാറി. ആവേശ് ഖാന്റെ പന്തിലായിരുന്നു ഈ പുറത്താക്കല്‍. 

ഇന്ത്യ മുന്നില്‍ വച്ച 297 റണ്‍സ് പിന്തുടര്‍ന്ന അവര്‍ക്ക് ക്ലാസന്റെ പുറത്താകലുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. ആ ഞെട്ടലില്‍ നിന്നു ടീമിനു തിരിച്ചു വരാന്‍ സാധിച്ചതുമില്ല. 

മത്സര ശേഷം ഇന്ത്യന്‍ ടീം ഡ്രസിങ് റൂമില്‍ വച്ചു നല്‍കുന്ന മികച്ച ഫീല്‍ഡര്‍ക്കുള്ള മെഡലും താരം സ്വന്തമാക്കി. സീരീസിലെ ഇംപാക്ട് ഫീല്‍ഡറായി സായ് തിരഞ്ഞെടുക്കപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT