ഫോട്ടോ: ട്വിറ്റർ 
Sports

ഹീറ്റിൽ രണ്ടാമതെത്തി; പക്ഷേ, സെമി കാണാതെ മലയാളി താരം സജൻ പ്രകാശ് പുറത്ത്; 100 മീറ്റർ ബട്ടർഫ്ലൈയിലും നിരാശ 

ഹീറ്റിൽ രണ്ടാമതെത്തി; പക്ഷേ, സെമി കാണാതെ മലയാളി താരം സജൻ പ്രകാശ് പുറത്ത്; 100 മീറ്റർ ബട്ടർഫ്ലൈയിലും നിരാശ 

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്സ് നീന്തലിൽ മലയാളി താരം സജൻ പ്രകാശിന് നിരാശ തന്നെ. 100 മീറ്റർ ബട്ടർഫ്ലൈ പോരാട്ടത്തിൽ നിന്ന് സജൻ പുറത്തായി. രണ്ടാം ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തെത്തിയിട്ടും സെമി ഫൈനൽ യോ​ഗ്യതയ്ക്കുള്ള മികച്ച 16 താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാതെ പോയതാണ് സജന് തിരിച്ചടിയായത്. നേരത്തെ 200 മീറ്റർ ബട്ടർഫ്ലൈ പോരാട്ടത്തിലും താരം സെമി ഫൈനലിലെത്താതെ പുറത്താവുകയായിരുന്നു. 

ആകെ എട്ട് ഹീറ്റ്സാണ് മത്സരം. അതിൽ റണ്ടാം ഹീറ്റ്സിലാണ് സജൻ മത്സരിച്ചത്. മികച്ച സമയത്തോടെ താരം രണ്ടാം സ്ഥാനത്ത് ഫിനിഷും ചെയ്തു. 53.45 സെക്കൻഡിലാണ് മലയാളിം താരം ഫിനിഷ് ചെയ്തത്. എട്ട് ഹീറ്റ്സുകൾ പൂർത്തിയായപ്പോൾ സജന് അവസാന 16ൽ ഇടം ഇല്ലാതെ പോയി. 

നേരത്തെ 200 മീറ്റർ ബട്ടർഫ്‌ളൈ പോരാട്ടത്തിലും സെമിയിൽ എത്താൻ കഴിയാതെ സജൻ പുറത്തായിരുന്നു. 200 മീറ്റർ ഹീറ്റിൽ നാലാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. എന്നാൽ അന്തിമ പട്ടികയിലേക്ക് കയറാൻ അവിടെയും മലയാളി താരത്തിന് സാധിക്കാതെ പോയി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT