ഫോട്ടോ: ട്വിറ്റർ 
Sports

സലയ്ക്ക് 200 ഗോളുകള്‍; തകര്‍പ്പന്‍ ജയം, ലിവര്‍പൂള്‍ തലപ്പത്ത്

കിട്ടിയ പെനാല്‍റ്റി വലയിലാക്കി ജീന്‍ ഫിലിപ്പ് മറ്റെറ്റയാണ് ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുഹമ്മദ് സല പ്രീമിയര്‍ ലീഗിലെ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയ രാവില്‍ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍. ജയത്തോടെ അവര്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ക്രിസ്റ്റല്‍ പാലസിനെ 1-2നു പരാജയപ്പെടുത്തിയാണ് അവര്‍ വിജയവും ഒന്നാം സ്ഥാനവും സ്വന്തമാക്കിയത്. 

മത്സരത്തില്‍ ടീമിനെ സമനിലയില്‍ എത്തിച്ച ഗോള്‍ സ്വന്തമാക്കി സല ലിവര്‍പൂളിനായി 200 ഗോളുകളെന്ന നേട്ടവും സ്വന്തമാക്കി. പ്രീമിയർ ലീ​ഗിലെ താരത്തിന്റെ ​ഗോൾ നേട്ടം 150ലും എത്തി.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ് ലീഡെടുക്കുകയായിരുന്നു. 

കിട്ടിയ പെനാല്‍റ്റി വലയിലാക്കി ജീന്‍ ഫിലിപ്പ് മറ്റെറ്റയാണ് ക്രിസ്റ്റല്‍ പാലസിനെ മുന്നിലെത്തിച്ചത്. 57ാം മിനിറ്റിലായിരുന്നു ഈ ​ഗോൾ. 75ാം മിനിറ്റില്‍ ക്രിസ്റ്റല്‍ താരം ജോര്‍ദാന്‍ അയേവ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ അവര്‍ പത്ത് പേരായി ചുരുങ്ങി. 

പിന്നീടാണ് ലിവര്‍പൂളിന്റെ തിരിച്ചു വരവ് കണ്ടത്. 76ാം മിനിറ്റില്‍ മുഹമ്മദ് സല ടീമിനു സമനില സമ്മാനിച്ചു. ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ മത്സരം സമനിലയില്‍ അവസാനിക്കുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ ഹാര്‍വി ഇലിയറ്റിന്റെ ഗോള്‍ ലിവര്‍പൂളിനു നിര്‍ണായക ജയം സമ്മാനിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍