ദക്ഷിണാഫ്രിക്ക ടീം എക്സ്
Sports

'എക്‌സ്ട്രാസ്' ടോപ് സ്‌കോറര്‍! 16 റണ്‍സിന് ഓള്‍ ഔട്ട്, വെറും 10 പന്തില്‍ ദക്ഷിണാഫ്രിക്ക കളി തീര്‍ത്തു

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ നാണംകെട്ട് സമോവ

Author : സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: 5 താരങ്ങള്‍ 0 ത്തിനു പുറത്ത്. നാല് താരങ്ങള്‍ 1 റണ്‍സില്‍ മടങ്ങി. രണ്ട് താരങ്ങള്‍ 3 റണ്‍സും എടുത്തു. എക്‌സ്ട്രാ ഇനത്തില്‍ കിട്ടിയ 6 റണ്‍സ് ടോപ് സ്‌കോറര്‍ പദവി അലങ്കരിച്ചു. ടീം 9.1 ഓവര്‍ ബാറ്റ് വീശി എടുത്തത് വെറും 16 റണ്‍സ്.

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും സമോവയും തമ്മിലുള്ള മത്സരമാണ് ശ്രദ്ധേയമായത്. വിജയത്തിനാവശ്യമായ 17 റണ്‍സ് വെറും 10 പന്തില്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അവരുടെ വിജയം പത്ത് വിക്കറ്റിന്.

ഓപ്പണര്‍മാരായ സിമോണ്‍ ലോറന്‍സും ജെമ്മ ബോത്തയും 6 വീതം റണ്‍സുകള്‍ നേടി വിജയം ഉറപ്പിച്ചു. ശേഷിച്ച് 5 റണ്‍സ് എക്ട്രാ ഇനത്തിലും കിട്ടി.

2 ഓവറില്‍ 4 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത എന്‍താബിസെങ് നിനിയാണ് സമോവയെ തകര്‍ക്കാന്‍ മുന്നില്‍ നിന്നത്. ഫയ് കൗളിങ്, കയ്‌ല റെയ്‌നെകെ, സെഷ്‌നി നായിഡു എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത