വീഡിയോ ദൃശ്യം 
Sports

'എ' അഗ്രഷനും അംബീഷനും- സാനിയ മിര്‍സയുടെ ഡാന്‍സ് വൈറല്‍ (വീഡിയോ)

'എ' അഗ്രഷനും അമ്പീഷനും- സാനിയ മിര്‍സയുടെ ഡാന്‍സ് വൈറല്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആറ് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പുതിയ വീഡിയോ വൈറല്‍. ഇന്ത്യയുടെ ഒളിംപിക് കിറ്റണിഞ്ഞുള്ള സാനിയയുടെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

അമേരിക്കന്‍ റാപ്പര്‍ ഡോജ കാറ്റിന്റെ 'കിസ് മി മോര്‍' എന്ന ഗാനത്തിനാണ് സാനിയ നൃത്തം വയ്ക്കുന്നത്. തന്റെ പേരിന്റെ കൂടെയുള്ള 'എ' എന്ന അക്ഷരം തന്റെ ജീവിതവുമായി ഏറെ സമരസപ്പെട്ടു കിടക്കുന്നതായി സാനിയ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. 

പേരിന്റെ കൂടെയുള്ള 'എ' അഗ്രഷന്‍ (ആക്രമണോത്സുകത), അമ്പീഷന്‍ (ആഗ്രഹം), അച്ചീവ് (നേട്ടം), അഫക്ഷന്‍ (വാത്സല്യം) എന്നിവയാണെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. 

ഇടവേളയ്ക്ക് ശേഷം മത്സര രംഗത്തേയ്ക്ക് തിരിച്ചെത്തിയ സാനിയ ഇന്ത്യയുടെ ഒളിംപിക് ടീമില്‍ അംഗമാണ്. കരിയറിലെ നാലാം ഒളിംപിക്‌സിനാണ് സാനിയ ഇറങ്ങാന്‍ തയ്യാറെടുക്കുന്നത്. അങ്കിത റെയ്‌നയുമായി ചേര്‍ന്ന് വനിതാ ഡബിള്‍സിലാണ് സാനിയ ടോക്യോയില്‍ മത്സരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം; നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

SCROLL FOR NEXT