പഞ്ചാബ് കിങ്‌സിന് എതിരായ കളിയില്‍ കാര്‍ത്തിക് ത്യാഗി/ഫോട്ടോ: ഐപിഎല്‍,ട്വിറ്റര്‍ 
Sports

4 റണ്‍സ് പ്രതിരോധിച്ച കേമന്‍! 'ബ്രെറ്റ് ലീ' എന്ന് സഞ്ജു; കാര്‍ത്തിക് ത്യാഗിയെ പ്രശംസയില്‍ മൂടി ബൂമ്രയും സ്റ്റെയ്‌നും

പഞ്ചാബിന്റെ കൈകളില്‍ നിന്ന് ജയമെടുത്ത് രാജസ്ഥാന് നല്‍കിയ കാര്‍ത്തിക് ത്യാഗിയെ പ്രശംസയില്‍ മൂടുകയാണ് പേസര്‍മാരായ ബൂമ്രയും ഡെയ്ല്‍ സ്റ്റെയ്‌നും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പഞ്ചാബിന് ജയിക്കാന്‍ അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയെന്ന് നില്‍ക്കെയാണ് കാര്‍ത്തിക് ത്യാഗി ഹീറോയായി മാറിയത്. പഞ്ചാബിന്റെ കൈകളില്‍ നിന്ന് ജയമെടുത്ത് രാജസ്ഥാന് നല്‍കിയ കാര്‍ത്തിക് ത്യാഗിയെ പ്രശംസയില്‍ മൂടുകയാണ് പേസര്‍മാരായ ബൂമ്രയും ഡെയ്ല്‍ സ്റ്റെയ്‌നും. 

വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ എന്നിവരെ മടക്കിയ ത്യാഗി അവസാന ഓവറില്‍ വഴങ്ങിയത് ഒരു റണ്‍ മാത്രം. എന്തൊരു ഓവറായിരുന്നു കാര്‍ത്തിക് ത്യാഗി. അത്രയും സമ്മര്‍ദം നിറഞ്ഞ ഘട്ടത്തില്‍ കൂളായി നിന്ന് ജോലി പൂര്‍ത്തിയാക്കി. ഹൃദയഹാരിയായിരുന്നു, ബൂമ്ര ട്വിറ്ററില്‍ കുറിച്ചു. 

ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച അവസാന ഓവര്‍ എന്നാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്. ബ്രെറ്റ് ലീ എന്നാണ് മത്സരത്തിന് ശേഷം തങ്ങളുടെ വിജയ ശില്‍പ്പിയെ സഞ്ജു സാംസണ്‍ വിശേഷിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

പത്താം തരം മുതൽ ഹയർ സെക്കൻഡറി വരെ തുല്യതാ പഠനം; സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 25 വരെ !

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!