വാംഖഡെ: ഐപിഎല്ലില്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി തൂക്കി മലയാളി താരം സഞ്ജു സാംസണ്‍. 54 പന്തില്‍ 10 ഫോറും 6 സിക്‌സും സഹിതം പുറത്താകാതെ 101 റണ്‍സ് വാരി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ അവസാന പന്ത് ഫോര്‍ പറത്തിയാണ് സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയത്.
സഞ്ജുവിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരില്‍ സിഎസ്‌കെ 207 റണ്‍സ് സ്‌കോര്‍ ഉയര്‍ത്തി. 6 വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്‌കെ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുയായിരുന്നു.
26 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം സഞ്ജു 53 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലെത്തിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി എത്തിയ താരം മികച്ച ഷോട്ടുകളുമായി കളം വാണു. മറ്റ് താരങ്ങളെല്ലാം അല്‍പ്പ നേരം ക്രീസില്‍ നിന്നു മടങ്ങിയപ്പോഴും മലയാളി താരം അക്ഷോഭ്യനായി ഒരറ്റത്ത് നിലകൊണ്ടു.
ഒരറ്റത്ത് സഞ്ജു തകര്‍പ്പനടികളുമായി കളം വാണെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. ഇതുവരെ കളിച്ചതില്‍ ഭേദപ്പെട്ട പ്രകടനം ഇന്ന് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് പുറത്തെടുത്തു. താരം 14 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 22 റണ്‍സെടുത്തു ആദ്യം മടങ്ങി.
പിന്നാലെ വന്ന സര്‍ഫറാസ് ഖാന്‍ 8 പന്തില്‍ 14 റണ്‍സെടുത്തു മടങ്ങി. ശിവം ദുബെ വീണ്ടും പരാജയമായി. താരം 5 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.
അഞ്ചാമനായി എത്തിയ ഡെവാള്‍ഡ് ബ്രവിസ് സഞ്ജുവിനെ പിന്തുണച്ചതോടെ സിഎസ്‌കെ വീണ്ടും ട്രാക്കിലാവുമെന്നു തോന്നിച്ചു. മികവോടെ ബാറ്റ് ചെയ്യവേ ബ്രവിസിനെ അശ്വനി കുമാര്‍ പുറത്താക്കി. താരം 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സ് കണ്ടെത്തി.
കാര്‍ത്തിക് ശര്‍മ 18റണ്‍സുമായും ജാമി ഓവര്‍ടന്‍ 15 റണ്‍സുമായും കൂടാരം കയറി. കാര്‍ത്തിക് രണ്ട് സിക്‌സും ഓവര്‍ടന്‍ 2 ഫോറും ഒരു സിക്‌സും അതിനിടെ തൂക്കി.
മുംബൈക്കായി ഘാസന്‍ഫര്‍ രണ്ട് വിക്കറ്റെടുത്തു. അശ്വിനി കുമാറും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates