Sanju Samson Creates Two Records with 89 vs England in T20 World Cup Semi special arrangement
Sports

ഇനി കോഹ്‌ലിക്ക് ഒപ്പം സഞ്ജുവും; രണ്ട് റെക്കോർഡുകൾ കൂടി സ്വന്തം

സെഞ്ച്വറി നഷ്ടമായെങ്കിലും മത്സരത്തിൽ രണ്ട് റെക്കോർഡുകൾ സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ സഞ്ജുവിന് മികച്ച ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോർ കണ്ടെത്താൻ ഇന്ത്യയെ സഹായിച്ചത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടെ 42 പന്തിൽ 89 റൺസ് ആണ് സഞ്ജു നേടിയത്. സെഞ്ച്വറിയിലേക്ക് സഞ്ജു നീങ്ങുന്നു എന്ന തോന്നിയ നിമിഷത്തിൽ വിൽ ജാക്‌സ് ആണ് താരത്തിനെ പുറത്താക്കിയത്.

സെഞ്ച്വറി നഷ്ടമായെങ്കിലും മത്സരത്തിൽ രണ്ട് റെക്കോർഡുകൾ സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന വ്യക്തിഗത സ്‌കോറിൽ വിരാട് കോഹ്‍ലിക്ക് ഒപ്പം സഞ്ജുവും എത്തി. 2016ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ വിൻഡീസിനെതിരെ കോഹ്‌ലി പുറത്താകാതെ നേടിയ 89 റൺസാണ് ഇതുവരെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ. അതിനൊപ്പമാണ് സഞ്ജുവും എത്തിയത്.

ഒരു ടി20 ലോകകപ്പ് സീസണിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന റെക്കോർഡും സഞ്ജു ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി. മുൻപ് ഈ നേട്ടം രോഹിത് ശർമയുടെ പേരിലായിരുന്നു.

2024 സീസണിൽ 15 സിക്സുകൾ ആയിരുന്നു രോഹിത് അടിച്ചെടുത്തത്. ഇന്നത്തെ മത്സരത്തിൽ ഏഴ് സിക്സുകൾ അടിച്ചതോടെയാണ് സഞ്ജു ഈ റെക്കോർഡ് മറി കടന്നത്. ഈ സീസണിൽ 16 സിക്സുകളാണ് സഞ്ജുവിന്റെ പേരിൽ ഉള്ളത്.

Sanju Samson Creates Two Records with 89 vs England in T20 World Cup Semi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

''എന്നാല്‍ താന്‍ പോയി കേസ് കൊടുക്ക്'', 'ഇരുണ്ടകാലം' പരസ്യ വിവാദത്തില്‍ തോമസ് ഐസക്

'കോണ്‍ഗ്രസ് മത തീവ്രവാദ സംഘങ്ങള്‍ക്ക് അടിമപ്പെട്ടു', തൃശൂര്‍ ഡിസിസി വൈസ് പ്രസിഡന്റ് ബിജെപിയില്‍

ക്രിസ്മസ് ബമ്പറടിച്ചത് റിട്ട. പൊലീസുകാരനല്ല, ഹര്‍ജി തള്ളി ഹൈക്കോടതി

ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്

SCROLL FOR NEXT