പവർപ്ലേയിൽ സഞ്ജു കസറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ

ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സഞ്ജു ഫോർ അടിച്ചു ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കം കുറിച്ചു. ഓവറിലെ നാലാം പന്ത് തന്നെ സിക്സ് അടിച്ചു താൻ ഫോമിലാണെന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ട് ബൗളർമാരെ ഓർമ്മപ്പെടുത്തി.
sanju
India Off to Flying Start Against England in T20 World Cup Semi-Finalbcci/x
Updated on
1 min read

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യത്തെ ആറ് ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ 67/1 എന്ന നിലയിലാണ്. സഞ്ജു സാംസൺ 42 റൺസും ഇഷാൻ കിഷൻ 16 റൺസും നേടി ക്രീസിൽ തുടരുകയാണ്.

sanju
19 സിക്സ്, 31 ഫോർ, 309 റൺസ്! ഏഷ്യാ കപ്പിൽ പുതു ചരിത്രം; അഭിഷേകിന്റെ വിസ്ഫോടന ബാറ്റിങ്, തുടരും...

ഇന്ത്യക്കായി സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഓപ്പണർമാരായി കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചർ ആണ് ആദ്യ ഓവർ പന്തെറിഞ്ഞത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സഞ്ജു ഫോർ അടിച്ചു ഇന്ത്യയുടെ ഇന്നിങ്സിന് തുടക്കം കുറിച്ചു. ഓവറിലെ നാലാം പന്ത് തന്നെ സിക്സ് അടിച്ചു താൻ ഫോമിലാണെന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ട് ബൗളർമാരെ ഓർമ്മപ്പെടുത്തി.

രണ്ടാം ഓവറിൽ സ്പിൻ ബൗളർ ജാക്‌സിനെ കൊണ്ട് വന്നു ഇംഗ്ലണ്ട് പരീക്ഷണം നടത്തി. ഈ ഓവറിൽ രണ്ട് ഫോറുകൾ അടിച്ച അഭിഷേക് അവസാന പന്ത് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും സാൾട്ടിന് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. മൂന്നാം ഓവറിൽ ജോഫ്ര ആര്‍ച്ചർ വീണ്ടും ബൗൾ ചെയ്യാനെത്തി. ആദ്യ പന്ത് ബൗണ്ടറി പായിച്ച സഞ്ജു രണ്ടാം പന്തിൽ ഹാരിയ്ക്ക് ക്യാച്ച് നൽകിയെങ്കിലും അവസരം മുതലാക്കാൻ ഇംഗ്ലണ്ട് നായകന് ആയില്ല. ഈ ഓവറിൽ 14 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നീട് ഇഷാൻ കിഷനും ഇംഗ്ലണ്ട് ബൗളർമാരെ തകർത്തടിച്ചു.

sanju
അമിത വേ​ഗത്തിൽ വാഹനമോടിച്ചു; കാമറയിൽ കുടുങ്ങി, ധോനിക്ക് പിഴ ശിക്ഷ

നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. വിൻഡീസിനെതിരെ പ്ലെയിങ് 11 ൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങയത്. റെഹാൻ അഹമ്മദിന് പകരം ഓവർട്ടനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

Summary

India Off to Flying Start Against England in T20 World Cup Semi-Final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com