സാംസണ്‍/ഫയല്‍ ചിത്രം 
Sports

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച് സഞ്ജു സാംസണ്‍; കടമ്പ പിന്നിട്ടത് രണ്ടാം ശ്രമത്തില്‍

2 കിമീ ഓട്ടം എട്ടര മിനിറ്റില്‍ എന്ന കായികക്ഷമതാ പരീക്ഷയിലാണ് സഞ്ജുവിന് ആദ്യം കാലിടറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ചു. ആദ്യ ശ്രമത്തില്‍ സഞ്ജു ഉള്‍പ്പെടെ ആറ് കളിക്കാര്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. 

2 കിമീ ഓട്ടം എട്ടര മിനിറ്റില്‍ എന്ന കായികക്ഷമതാ പരീക്ഷയിലാണ് സഞ്ജുവിന് ആദ്യം കാലിടറിയത്. യോ യോ ടെസ്റ്റിനൊപ്പം രണ്ട് കിമീ ഓട്ടം കൂടി ബിസിസിഐ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമാക്കുകയായിരുന്നു. 

രാഹുല്‍ തെവാതിയ, ജയദേവ് ഉനദ്ഖട്, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് സഞ്ജുവിനൊപ്പം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍. രണ്ട് മീറ്റര്‍ ഓട്ടം ആദ്യമായാണ് ബിസിസിഐ ഫിറ്റ്‌നസ് ടെസ്റ്റിന്റെ ഭാഗമാക്കിയത്. അതിനാല്‍ പരാജയപ്പെടുന്ന കളിക്കാര്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി ഇവിടെ നല്‍കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT