സഞ്ജു സാംസണ്‍ എപി
Sports

രോഹിതും കോഹ്‌ലിയും പിന്നില്‍, സഞ്ജുവിന് ഇനി ഈ നാണക്കേടിന്റെ റെക്കോര്‍ഡും

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മാര്‍കോ യാന്‍സന്‍ സഞ്ജുവിനെ ക്ലീന്‍ ബോള്‍ഡാക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കെബര്‍ഹ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ സഞ്ജു സാംസണ് നാണക്കേടിന്റെ റെക്കോര്‍ഡ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ മാര്‍കോ യാന്‍സന്‍ സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട താരത്തിന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല.

ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് മടങ്ങുന്ന താരമെന്ന നാണക്കേടിന്റെ റെക്കോര്ഡാ‍ണ് സഞ്ജുവിനെ തേടിയെത്തിയത്. 2024ല്‍ രാജ്യാന്തര ടി20യില്‍ നാലാം തവണയാണ് സഞ്ജു ഡക്കാകുന്നത്. മൂന്ന് തവണ ഡക്കായ യൂസഫ് പഠാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരെയാണ് താരം പിന്നിലാക്കിയത്. തുടര്‍ച്ചയായി രണ്ട് ടി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് നേടി, തൊട്ടടുത്ത മത്സരത്തിലാണ് സഞ്ജു 'സംപൂജ്യ'നായി മടങ്ങിയത്.

മത്സരത്തില്‍ സഞ്ജുവിന് പിന്നാലെ അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും നാല് വീതം റണ്‍സെടുത്ത് മടങ്ങി. അവസാന ഓവര്‍ വരെ പിടിച്ചുനിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികവിലാണ് ഇന്ത്യ 100 കടന്നത്. 20 ഓവറില്‍ 124 റണ്‍സാണ് ടീം ഇന്ത്യ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT