'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ  ഇന്‍സ്റ്റഗ്രാം
Sports

'ഡാ മോനെ സുജിത്തേ'...; വീടിന് മുകളില്‍ സഞ്ജുവിന്റെ ചിത്രം, ആരാധകനെ പേരെടുത്ത് വിളിച്ച് താരം, വിഡിയോ

ഇപ്പോഴിതാ ആരാധകന്‍ ഒരുക്കിയ സഞ്ജുവിന്റെ കൂറ്റന്‍ ചിത്രവും ശ്രദ്ധനേടുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഐപിഎല്ലിന്റെ ഈ സീസണില്‍ മികച്ച ഇന്നിങ്‌സുകളാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ക്യാപ്റ്റനെന്ന നിലയിലും കൈയടി നേടുകയാണ്. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോയല്‍സിന് ഒരു ജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. 12 മത്സരങ്ങളില്‍ 16 പോയിന്റുള്ള രാജസ്ഥാനുള്ളത്.

സീസണില്‍ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. 12 മത്സരങ്ങളില്‍ 486 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 60.75 ശരാശരിയും 158.31 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു ഇടം നേടിയത്.

ഇപ്പോഴിതാ ആരാധകന്‍ ഒരുക്കിയ സഞ്ജുവിന്റെ കൂറ്റന്‍ ചിത്രവും ശ്രദ്ധനേടുകയാണ്. പാലക്കാട്, ഒറ്റപ്പാലം സ്വദേശിയായ സുജിത് വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ആകാശ ദൃശ്യമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രെന്റിങ്ങായ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലെ ഗാനത്തോടൊപ്പമാണ് വിഡിയോ പോസ്റ്റുചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസനെയും രാജസ്ഥാന്‍ റോയല്‍സ് ടീമിനെയും ടാഗ് ചെയ്ത് പങ്കുവച്ച വീഡിയോയില്‍ സുജിത്തിനെ ഞെട്ടിച്ച് സഞ്ജു തന്നെ കമന്റുമായെത്തി. 'ഡാ മോനെ സുജിത്തേ' എന്നാണ് താരത്തിന്റെ കമന്റ്. മുപ്പതിനായിരത്തിലേറെ ലൈക്കുകളാണ് കമന്റിന് ലഭിച്ചത്.

നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്. രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാനും ആരാധകര്‍ ആവശ്യപ്പെട്ടു. അധികം വൈകാതെ വിഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കുവെച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു