Sanju Samson X/ @BCCI
Sports

'വലിയ പ്ലാനൊന്നുമില്ല...'; റെക്കോര്‍ഡ് റണ്‍വേട്ടയുടെ 'രഹസ്യം' വെളിപ്പെടുത്തി സഞ്ജു

'പവര്‍പ്ലേയില്‍ മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി പോസിറ്റീവായി കളിക്കാനാണ് ഞാനും അഭിഷേകും ആഗ്രഹിച്ചത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തില്‍ റെക്കോര്‍ഡ് റണ്‍ ചേസാണ് ഇന്ത്യ നടത്തിയത്. 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ മത്സരത്തില്‍, 33 പന്തില്‍ 8 ഫോറും 4 സിക്‌സും സഹിതം 67 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സഞ്ജു സാംസണാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് അടിത്തറയിട്ടത്. കളിയിലെ താരവും സഞ്ജുവാണ്. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടി20 മത്സരം ശനിയാഴ്ച ഇതേ വേദിയില്‍ നടക്കും. മത്സരശേഷം ചരിത്ര വിജയത്തിന്റെ 'രഹസ്യം' വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.

അഭിഷേക് ശര്‍മയുമായുള്ള (12 പന്തില്‍ 29) ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നില്‍ വലിയ പ്ലാനിങ്ങൊന്നുമില്ലായിരുന്നുവെന്ന് സഞ്ജു വ്യക്തമാക്കി. 'ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്, പക്ഷേ അതിലൊന്നും കാര്യമായ പ്ലാനുകളോ അര്‍ഥമോ ഉണ്ടാകാറില്ല. ഞങ്ങള്‍ പന്ത് ശ്രദ്ധിക്കുകയും അടിക്കുകയും മാത്രം ചെയ്യുന്നു. ഇത് വളരെ നന്നായി വര്‍ക്കാകുന്നുണ്ട്. അഭിഷേകിനൊപ്പം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ്' -പ്രസന്റേഷന്‍ ചടങ്ങില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സഞ്ജു പറഞ്ഞു.

ചേസിങ്ങില്‍ തങ്ങള്‍ മികച്ച തുടക്കം നേടിയപ്പോള്‍ കളി നേരത്തെ തന്നെ തീര്‍ക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നതായും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'രണ്ടാം പകുതിയില്‍ പന്ത് വല്ലാതെ സ്വിങ് ചെയ്യുന്നുണ്ടായിരുന്നു, സത്യത്തില്‍ അല്‍പം കൂടുതലായിട്ട് തന്നെ. എന്നാല്‍ പിച്ചില്‍ നിന്ന് പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. അതുകൊണ്ട് പവര്‍പ്ലേയില്‍ മികച്ച റണ്‍റേറ്റ് നിലനിര്‍ത്തി പോസിറ്റീവായി കളിക്കാനാണ് ഞാനും അഭിഷേകും ആഗ്രഹിച്ചത്. തകര്‍പ്പന്‍ തുടക്കം ലഭിച്ചുകഴിഞ്ഞപ്പോള്‍, ആദ്യ പകുതിയില്‍ തന്നെ മത്സരം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് തോന്നി. ആറ് ഓവറില്‍ 90ല്‍ പരം റണ്‍സ് - അതൊരു മികച്ച തുടക്കമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ പൂര്‍ണമായും അടിച്ചു കളിക്കാന്‍ തന്നെയായിരുന്നു ആഗ്രഹിച്ചത്.'

ഒമ്പതാം ഓവറില്‍ സഞ്ജു പുറത്തായത് ടോപ് ഓഡറില്‍ തകര്‍ച്ചയ്ക്ക് കാരണമായെങ്കിലും ഹാഗ്ലി ഓവലിലെ തിങ്ങിനിറഞ്ഞ കാണികളുടെ മുന്നില്‍ നേടിയ ഈ വിജയം ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് സഞ്ജു വിശേഷിപ്പിച്ചു. 'ഇത് ശരിക്കും സന്തോഷം നല്‍കുന്നു. നമ്മള്‍ വിജയിച്ച ആ നിമിഷത്തിലാണ് ഇപ്പോള്‍ ഉള്ളത്. എന്തു സംഭാവന നല്‍കിയാലും ജയിച്ച ടീമിന്റെ ഭാഗമാകുമ്പോള്‍ അത് വലിയ അനുഭവമാണ്. എല്ലാവരുടെയും ഭാഗത്തുനിന്ന് മികച്ച സംഭാവനകളാണുണ്ടായത്. അതുകൊണ്ട് ഇതൊരു സമ്പൂര്‍ണ ടീം ഗെയിം ആയിരുന്നു. ഈ പരമ്പര നല്ല രീതിയില്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.'

വിക്കറ്റ് കീപ് ചെയ്തത് പിച്ചിനെക്കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായിച്ചെങ്കിലും ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴേക്കും സാഹചര്യങ്ങള്‍ ഏറെ മാറിയിരുന്നുവെന്നും സഞ്ജു പറഞ്ഞു. 'തീര്‍ച്ചയായും, കീപ് ചെയ്യുമ്പോള്‍ തന്നെ ബാറ്റിങ്ങിനെക്കുറിച്ചും ചിന്തിക്കും. എന്നാല്‍ ഇന്ന് കീപ് ചെയ്യുമ്പോള്‍ ഞാന്‍ എന്റെ കളിക്കുള്ള കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു. എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ആദ്യ പകുതിയില്‍ പന്ത് ലെങ്ത് ഏരിയയില്‍ നിന്ന് അല്‍പം മാറി വരുന്നുണ്ടായിരുന്നു, എന്നാല്‍ രണ്ടാം പകുതിയില്‍ ഗ്രൗണ്ടില്‍ മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ പന്ത് ബാറ്റിലേക്ക് വളരെ കൃത്യമായി വന്നു. അതുകൊണ്ട് ബാറ്റിങ് ഞാന്‍ ശരിക്കും ആസ്വദിച്ചു' -സഞ്ജു പറഞ്ഞു.

'No Grand Plans'; Sanju Samson Reveals Secret Behind India's Historic Chase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെ ഹാജരാകാന്‍ കഴിയില്ല'; ഇഡിക്ക് പിണറായി വിജയന്റെ കത്ത്

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് താരം; ജോ റൂട്ടിന് റെക്കോര്‍ഡ്!

ചെക്കന്‍ 'സീന്‍' തൂക്കും!; സൈക്കോ കില്ലര്‍ 'ഈശ്വരന്‍'; ഞെട്ടിച്ച് ക്യാരക്ടര്‍ റിവീലിങ് വിഡിയോ

കാര്‍ ലോണ്‍ എടുക്കാന്‍ പോവുകയാണോ? പണം ലാഭിക്കാന്‍ 5 സ്മാര്‍ട്ട് വഴികള്‍