PTI 
Sports

ഐപിഎല്ലില്‍ സഞ്ജുവിന്റെ 'ബ്രില്യന്‍സ്'; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു, അഭിഷേക് ഔട്ട്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ബ്രില്യന്‍സിന് കൈയ്യടിച്ച് ആരാധകര്‍. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് വീഴാന്‍ കാരണമായത് സഞ്ജുവിന്റെ ശ്രദ്ധയും കൃത്യസമയത്തെ അപ്പീലായിരുന്നു. അര്‍ധ സെഞ്ച്വറി നേടി തിളങ്ങി നിന്ന അഭിഷേക് ശര്‍മയുടെ പുറത്താകലിനു വഴിയൊരുക്കി ഇത്.

ജെയ്മി ഓവര്‍ടന്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് അഭിഷേകിന്റെ ബാറ്റില്‍ തട്ടിയ പന്ത് സഞ്ജു കൈയിലൊതുക്കിയത്. എന്നാല്‍ ബൗളറുള്‍പ്പടെ ചെന്നൈ നിരയിലെ മറ്റാരും ഈ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്തില്ല. എന്നാല്‍, സഞ്ജു ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനോട് ആവശ്യപ്പെടുകയായിരുന്നു.

സഞ്ജുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്യാപ്റ്റന്‍ റിവ്യൂ എടുത്തു. തേര്‍ഡ് അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ചെന്നൈ താരങ്ങള്‍ ആഘോഷമാക്കി.കമന്റേറ്റര്‍മാരും സഞ്ജുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. 22 പന്തില്‍ ആറ് ഫോറും നാലു സിക്സും പറത്തിയ അഭിഷേക് 59 റണ്‍സെടുത്താണ് പുറത്തായത്.

Sanju Samson showcased elite game awareness by identifying a faint edge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്'; നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി'; വിഡിയോയുമായി ശ്രീവിദ്യ മുല്ലച്ചേരി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണോ?, പിപിഎഫില്‍ നിക്ഷേപിക്കാം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

'അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു'; സിദ്ധാർഥിനെ ഓർമിച്ച് സീമ ജി നായർ

PMIS: 9000 രൂപ വരെ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ്; കേന്ദ്ര പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

SCROLL FOR NEXT