സന്ദീപ് ശര്‍മ, സഞ്ജു സാംസണ്‍  എക്‌സ്
Sports

'ടീമിന്റെ മോശം പ്രകടനത്തിന് കാരണം സഞ്ജുവിന്റെ അഭാവം'; തുറന്ന് പറഞ്ഞ് സന്ദീപ് ശര്‍മ

സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മോശം പ്രകടനത്തില്‍ കാരണം ക്യാപ്റ്റന്‍ സഞ്ജുവിന്റെ അഭാവമെന്ന് പേസ് ബൗളര്‍ സന്ദീപ് ശര്‍മ. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാനായിരുന്നില്ല. സഞ്ജുവിന്റെ അഭാവമാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്നും താരം തുറന്നു പറഞ്ഞു.

സീസണില്‍ രാജസ്ഥാന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണിത്. ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും മത്സരങ്ങള്‍ രാജസ്ഥാന്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രം. 'സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. വളരെ പരിചയസമ്പത്തുള്ള ക്യാപ്റ്റനും ബാറ്ററും കളിക്കാരനുമാണ് സഞ്ജു. കളത്തില്‍ എപ്പോഴും വളരെ സ്മാര്‍ട്ടായി നില്‍ക്കുന്ന താരം. അതുകൊണ്ടുതന്നെ ഇത്തരമൊരു ഘട്ടത്തില്‍ സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തില്‍ നിഴലിക്കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്' സന്ദീപ് ശര്‍മ പറഞ്ഞു.

ഈ സീസണില്‍ ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ നായകനായി സഞ്ജു ഉണ്ടായിരുന്നില്ല. പിന്നീട് തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്കേറ്റ് പുറത്തായി. ഈ മത്സരങ്ങളിലെല്ലാം സഞ്ജു പുറത്തിരുന്നത് തീര്‍ച്ചയായും ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണമായിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെല്ലാം ഒരുമിച്ചു വന്നതോടെയാണ് ടീം ഈ സീസണില്‍ തീരെ മോശമായിപ്പോയത്' സന്ദീപ് ശര്‍മ പറഞ്ഞു.

ഇന്നലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് സന്ദീപ് ശര്‍മയുടെ പ്രതികരണം. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗളൂരു വിരാട് കോഹ് ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും (27 പന്തില്‍ 50) അര്‍ധ സെഞ്ചറികളുടെ മികവില്‍ 205 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്‌സ്വാളിന്റെയും (49) ധ്രുവ് ജുറേലിന്റയും (47) ബാറ്റിങ് കരുത്തില്‍ രാജസ്ഥാനും തിരിച്ചടിച്ചു. 12 പന്തില്‍ 18 റണ്‍സ് എന്ന നിലയില്‍ ലക്ഷ്യം ചുരുക്കിയെങ്കിലും അവസാന നിമിഷം ബെംഗളൂരു പേസര്‍മാര്‍ക്ക് മുന്‍പില്‍ രാജസ്ഥാന്‍ തകര്‍ന്നുവീണു. അവസാന 2 ഓവറുകള്‍ക്കിടെ 4 വിക്കറ്റ് നഷ്ടമാക്കിയ അവര്‍ക്കു നേടാനായത് വെറും 6 റണ്‍സ് മാത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT