വീഡിയോ ദൃശ്യം/കോഹ്‌ലിയെ റണ്‍ഔട്ടാക്കിയ സഞ്ജുവിന്റെ ത്രോ 
Sports

സഞ്ജുവിന്റെ ത്രോ, ചഹലിന്റെ ഫിനിഷ്; കോഹ്‌ലിയെ റണ്‍ഔട്ടാക്കിയ രാജസ്ഥാന്‍ സഖ്യത്തിന് കയ്യടി

കോഹ്‌ലിയെ റണ്‍ഔട്ടാക്കിയ സഞ്ജു-ചഹല്‍ സഖ്യത്തിന്റെ ശ്രമത്തിന് കയ്യടിക്കുകയാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബാംഗ്ലൂരിന് എതിരെ രാജസ്ഥാന്‍ തോല്‍വിയിലേക്ക് വീണെങ്കിലും കോഹ്‌ലിയെ റണ്‍ഔട്ടാക്കിയ സഞ്ജു-ചഹല്‍ സഖ്യത്തിന്റെ ശ്രമത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. അഞ്ച് റണ്‍സ് മാത്രം എടുത്ത് കോഹ് ലി നില്‍ക്കെയായിരുന്നു റണ്‍ഔട്ടായത്. 

ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 9ാം ഓവറിലാണ് ചഹലിനെ സഞ്ജു കൊണ്ടുവന്നത്. ഓവറിലെ നാലാമത്തെ പന്തില്‍ ഡേവിഡ് വില്ലി ലെഗ് സൈഡിലേക്ക് കളിച്ചു. എന്നാല്‍ കോഹ് ലി സിംഗിളിനായി ഓടിയെങ്കിലും ഡേവിഡ് വില്ലി തയ്യാറായില്ല. 

കോഹ് ലിയുടെ എന്‍ഡിലേക്ക് സഞ്ജു ത്രോ നല്‍കി. ചഹല്‍ സ്റ്റംപ് ഇളക്കുമ്പോള്‍ കോഹ്‌ലി ക്രീസ് ലൈനില്‍ നിന്നും മില്ലിമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ അകലെയായിരുന്നു. രാജസ്ഥാന് എതിരെ മുംബൈയില്‍ ഇറങ്ങുന്നതിന് മുന്‍പ് 579 റണ്‍സ് തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന താരമാണ് കോഹ്‌ലി. എന്നാല്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ വിക്കറ്റ് വീണതോടെ കോഹ് ലിക്ക് നിരാശനായി മടങ്ങേണ്ടി വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT