'ഞാന്‍ അവസാനിപ്പിച്ചിട്ടില്ല'; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 'ഫിനിഷറുടെ' മുന്നറിയിപ്പ് 

ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ബോധപൂര്‍വം ഞാന്‍ ശ്രമിക്കുന്നു. എന്നോട് തന്നെ നീതി പുലര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്
വിരാട് കോഹ്‌ലി, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: ട്വിറ്റര്‍
വിരാട് കോഹ്‌ലി, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: മധ്യനിരയില്‍ തുടരെ വിക്കറ്റ് വീണതോടെ മറ്റൊരു തോല്‍വിയിലേക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീഴുമെന്ന് തോന്നിച്ചു. എന്നാല്‍ ഷഹ്ബാസ് അഹ്മദും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ബാംഗ്ലൂരിനെ ലക്ഷ്യത്തിലെത്തിച്ചു. പിന്നാലെ തന്റെ നയം വ്യക്തമാക്കുകയാണ് ദിനേശ് കാര്‍ത്തിക്. 

ഈ വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ബോധപൂര്‍വം ഞാന്‍ ശ്രമിക്കുന്നു. എന്നോട് തന്നെ നീതി പുലര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്. കാരണം കഴിഞ്ഞ വര്‍ഷം എന്റെ പ്രകടനം എങ്ങനെയായിരുന്നോ അതിലും നന്നായി കളിക്കാമായിരുന്നു എന്ന് എനിക്ക് തോന്നി. ഈ വര്‍ഷം കൂടുതല്‍ നന്നായി ഞാന്‍ പരിശീലനം നടത്തി. ഞാന്‍ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താനാണ് എന്റെ ശ്രമം, ദിനേശ് കാര്‍ത്തിക് പറയുന്നു. 

സമ്മര്‍ദ സാഹചര്യങ്ങളില്‍ കളിക്കാനാണ് പരിശീലിച്ചത്‌

ഞാന്‍ ക്രീസിലേക്ക് വരുമ്പോള്‍ വേണ്ട റണ്‍റേറ്റ് 12ന് അടുത്തായിരുന്നു. ഈ സാഹചര്യങ്ങളില്‍ കളിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ പരിശീലിച്ചത്. ശാന്തമായി നിന്ന് ആര്‍ക്കെതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം എന്ന് അറിയാമായിരുന്നു എന്നും ദിനേശ് കാര്‍ത്തിക് പറയുന്നു. 

23 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സോടെ ദിനേശ് കാര്‍ത്തിക് പുറത്താവാതെ നിന്നു. 26 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി 45 റണ്‍സോടെ ഷഹ്ബാസ് അഹ്മദ് പുറത്തായി. 5 പന്തുകള്‍ ശേഷിക്കെ നാല് വിക്കറ്റ് കയ്യില്‍ വെച്ചാണ് ബാംഗ്ലൂരിന്റെ ജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com