'നിര്‍ഭാഗ്യവാനാണ് സഞ്ജു, ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ട താരം'; പ്രശംസയുമായി അക്തര്‍

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി അക്തര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ പ്രശംസയില്‍ മൂടി അക്തര്‍. ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ സഞ്ജു കളിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവാനായി പോയി സഞ്ജു എന്നാണ് അക്തര്‍ പറയുന്നത്. 

മികച്ച കളിക്കാരില്‍ ഒരാളാണ് സഞ്ജു. നിര്‍ഭാഗ്യം കൊണ്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എന്നാല്‍ വലിയ കഴിവുള്ള താരമാണ് സഞ്ജു. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നു, ്അക്തര്‍ പറഞ്ഞു. 

2011ലാണ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു ഏകദിനവും 13 ട്വന്റി20യുമാണ് സഞ്ജു ഇതുവരെ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മികവ് കാണിച്ചാല്‍ സഞ്ജുവിന് ഇന്ത്യയുടെ ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് ടീമിലേക്കും ഇടം നേടാന്‍ കഴിഞ്ഞേക്കും. 

വലിയ മാന്ത്രികനാണ് ബട്ട്‌ലര്‍

സഞ്ജുവിനെ കൂടാതെ രാജസ്ഥാന്റെ ഇംഗ്ലണ്ട് ബാറ്റര്‍ ജോസ് ബട്ട്‌ലറേയും അക്തര്‍ പ്രശംസിക്കുന്നു. ബെന്‍ സ്റ്റോക്ക്‌സിന് പകരം ബട്ട്‌ലറെ ഇംഗ്ലണ്ട് മുന്‍പോട്ട് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ സ്റ്റാറാവും ബട്ട്‌ലര്‍. വലിയ മാന്ത്രികനാണ് ബട്ട്‌ലര്‍. മോശം വിക്കറ്റുകളിലും നല്ല പിച്ചുകളിലും സ്‌കോര്‍ ചെയ്യാന്‍ ബട്ട്‌ലറിന് കഴിയും. 

ബട്ട്‌ലറിന് ലഭിക്കേണ്ട ക്രെഡിറ്റ് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ഏറ്റവും പെര്‍ഫെക്ട് ആയ കളിക്കാരില്‍ ഒരാളാണ് ബട്ട്‌ലര്‍. എന്നാല്‍ ബട്ട്‌ലറിന്റെ കഴിവ് അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ലെന്നും അക്തര്‍ പറഞ്ഞു. ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ചുറി ബട്ട്‌ലര്‍ തന്റെ പേരില്‍ ചേര്‍ത്തിരുന്നു. മുംബൈക്ക് എതിരെ 68 പന്തിലാണ് ബട്ട്‌ലര്‍ 100 റണ്‍സ് എടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ് ആപ്പിലും ലഭ്യമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com