30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് 3 താരങ്ങള്‍; വില്യംസണിന്റെ വിക്കറ്റില്‍ വീണ്ടും ബിസിസിഐക്ക് പരാതി നല്‍കി ഹൈദരാബാദ്

ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് വീണ സമയത്തെ ഫീല്‍ഡ് സെറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ 170 റണ്‍സ് ചെയ്‌സ് ചെയ്ത് ജയം പിടിക്കാനാവാതേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീണു. ഇവിടെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് വീണ സമയത്തെ ഫീല്‍ഡ് സെറ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

16 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയം ആവേശ് ഖാന്റെ ഡെലിവറിയിലാണ് വില്യംസണ്‍ പുറത്തായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്നിങ്‌സിന്റെ നാലാമത്തെ ഓവറിലാണ് സംഭവം. എന്നാല്‍ വില്യംസണിന്റെ വിക്കറ്റ് വീണ സമയം മൂന്ന് താരങ്ങള്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തുണ്ടായതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 

ഷോര്‍ട്ട് ഫൈന്‍ ലെഗിലേക്കായിരുന്നു വില്യംസണ്‍ ഷോട്ട് കളിച്ചത്. എന്നാല്‍ ആന്‍ഡ്ര്യു ടൈയുടെ കൈകളിലേക്ക് പന്ത് എത്തി. ഈ സമയം സര്‍ക്കിളിന് പുറത്ത് 3 ഫീല്‍ഡര്‍മാര്‍ ഉണ്ടായതിന് എതിരെ ഹൈദരാബാദ് ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നല്‍കിയതായാണ് വിവരം. 

ദേവ്ദത്ത് എടുത്ത ക്യാച്ചിനെ ചൂണ്ടിയും പരാതി നല്‍കിയിരുന്നു

സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വില്യംസണിനെ പുറത്താക്കാന്‍ ദേവ്ദത്ത് പടിക്കല്‍ എടുത്ത ക്യാച്ചിനെ ചൂണ്ടിയും ഹൈദരാബാദ് ബിസിസിഐക്ക് പരാതി നല്‍കിയിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് ഡൈവ് ചെയ്തിട്ടും കൈപ്പിടിയില്‍ ഒതുക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. സഞ്ജുവിന്റെ ഗ്ലൗസില്‍ തട്ടി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലേക്ക് എത്തി. എന്നാല്‍ ദേവ്ദത്തിന്റെ കൈകളിലേക്ക് എത്തും മുന്‍പ് പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നോ എന്ന സംശയം ഉടലെടുത്തിരുന്നു. 

ഇവിടെ ലഖ്‌നൗ ടീമിനെ എതിരെയാവുമോ അമ്പയര്‍ക്കെതിരെയാവുമോ നടപടി വരിക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കളിയില്‍ 170 റണ്‍സ് പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. സീസണിലെ തങ്ങളുടെ ആദ്യ രണ്ട് കളിയില്‍ രണ്ടും ഹൈദരാബാദ് തോറ്റ് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com