ഫയല്‍ ചിത്രം 
Sports

സന്തോഷ് ട്രോഫി കിരീടം തേടി കേരളം; പകരം വീട്ടാന്‍ ബംഗാള്‍; ക്ലാസിക് പോര് രാത്രി എട്ടിന്

15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫി കിരീടം തേടി കേരളം ഇന്നിറങ്ങുന്നു. പശ്ചിമബംഗാളാണ് എതിരാളികള്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ  രാത്രി എട്ടു മണിമുതലാണ് ഫൈനല്‍ മത്സരം. ഫൈനൽ രാത്രി എട്ടിന് എഐഎഫ്എഫ് ഫെയ്‌സ്ബുക്ക് പേജില്‍ ലൈവ് ആയി കാണാം.

15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയിൽ കർണാടകയെ തകർത്താണ് കേരളം കലാശപ്പോരിന് അർഹത നേടിയത്. അതേസമയം 33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. സെമിയിൽ മണിപ്പൂരിനെയാണ് ബം​ഗാൾ തോൽപ്പിച്ചത്. 

അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍വെച്ച്. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍. അതേസമയം സ്വന്തം നാട്ടുകാരുടെ മുന്നിൽ വീണ്ടും കിരീടത്തിൽ മുത്തമിടാനാണ് കേരളം ലക്ഷ്യമിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT