ഫോട്ടോ: ട്വിറ്റർ 
Sports

രക്ഷിച്ചെടുത്ത് ​ഗ്ലെൻ ഫിലിപ്സും സാന്റ്നറും; ബംഗ്ലാദേശിനെതിരെ ജയം, ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ച് കിവികള്‍

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 144 റണ്‍സും സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സെടുത്തു എട്ട് റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ജയം പിടിച്ച് ടെസ്റ്റ് പരമ്പര സമനിലയില്‍ എത്തിച്ച് ന്യൂസിലന്‍ഡ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-1നു ഇരു ടീമുകളും പങ്കിട്ടു. രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റ് ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശാണ് വിജയം സ്വന്തമാക്കിയത്. 

ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 172 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 144 റണ്‍സും സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സെടുത്തു എട്ട് റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വിജയത്തിനാവശ്യമായ 136 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ കിവികള്‍ സ്വന്തമാക്കി. ആറ് വിക്കറ്റിനു 139 റണ്‍സെടുത്താണ് ടീം ജയം തൊട്ടത്. 

ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്നതനിടെ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന നിലയില്‍ പരുങ്ങിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ചെറുത്തു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കടമ്പ പിന്നിട്ടു. 

ഫിലിപ്‌സ് 40 റണ്‍സും സാന്റ്‌നര്‍ 35 റണ്‍സും കണ്ടെത്തി പുറത്താകാതെ നിന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സിലും കിവികളെ കരകയറ്റിയത് ഗ്ലെന്‍ ഫിലിപ്‌സ് തന്നെ. ബൗളിങിലും താരം തിളങ്ങി. ഒന്നാം ഇന്നിങ്‌സില്‍ ഗ്ലെന്‍ ഫിലിപ്‌സ് 87 റണ്‍സെടുത്തതാണ് നിര്‍ണായകമായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT