ഫോട്ടോ: ട്വിറ്റർ 
Sports

പിറന്നത് ആറ് ഗോളുകള്‍; സന്തോഷ് ട്രോഫിയില്‍ ത്രില്ലര്‍

കളി തുടങ്ങിയത് മുതല്‍ കര്‍ണാടകയാണ് മികവ് കാട്ടിയത്. എന്നാല്‍ ആദ്യ ഗോള്‍ നേടിയത് ഒഡിഷയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ കര്‍ണാടകയും ഒഡിഷയും സമനിലയില്‍ പിരിഞ്ഞു. ആറ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം നേടിയാണ് തുല്യത പാലിച്ചത്.

കളി തുടങ്ങിയത് മുതല്‍ കര്‍ണാടകയാണ് മികവ് കാട്ടിയത്. എന്നാല്‍ ആദ്യ ഗോള്‍ നേടിയത് ഒഡിഷയായിരുന്നു. 15ാം മിനിറ്റില്‍ ജാമിര്‍ ഓറമാണ് വല ചലിപ്പിച്ചത്. ചന്ദ്ര മുദുലി നല്‍കിയ ക്രോസില്‍ നിന്നാണ് ഗോളിന്റെ പിറവി. എന്നാല്‍ 29ാം മിനിറ്റില്‍ പ്രശാന്ത് നല്‍കിയ ക്രോസ് വലയിലെത്തിച്ച് സുധീര്‍ കൊട്ടികെല കര്‍ണാടകയെ ഒപ്പമെത്തിച്ചു. 34ാം മിനിറ്റില്‍ ബാവു നിഷാദിലൂടെ കര്‍ണാടക ലീഡും സ്വന്തമാക്കി.

രണ്ടാം പകുതി തുടങ്ങി 62ാം മിനിറ്റില്‍ ഒഡിഷ പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് സുധീര്‍ കൊട്ടികെല തന്റെ രണ്ടാം ഗോളും സ്വന്തമാക്കി ടീമിന്റെ ലീഡ് വീണ്ടും ഉയര്‍ത്തി. 

എന്നാല്‍ 65ാം മിനിറ്റില്‍ ബികാഷ് കുമാര്‍ സഹൂയിലൂടെ ഒഡിഷ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. 76ാം മിനിറ്റില്‍ ചന്ദ്ര മുദുലിയുടെ റോക്കറ്റ് ഷോട്ട് വലയിലെത്തിയതോടെ ഒഡിഷ ഒപ്പമെത്തി. ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും പക്ഷേ ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാന്‍ സാധിച്ചില്ല.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT