ഫോട്ടോ: ട്വിറ്റർ 
Sports

കേരളത്തിന് എതിരാളികള്‍ ബംഗാള്‍; സന്തോഷ് ട്രോഫി കലാശപ്പോരാട്ടം തിങ്കളാഴ്ച

കേരളവും ബംഗാളും നാലാം തവണയാണ് സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത്.  

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിഫൈനലില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ ഫൈനലില്‍ എത്തിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ഫൈനല്‍ മത്സരം.

33ാം ഫൈനല്‍ പ്രവേശത്തിനായി മണിപ്പൂരിനെതിരെ ബംഗാള്‍ അതിശക്തമായ കളിയാണ് പുറത്തെടുത്ത്. സുര്‍ജിത് സിങാണ് ബംഗാളിനായി ആദ്യ ഗോള്‍ നേടിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിലായിരുന്നു ബംഗാളിന്റെ മനോഹരമായ ഗോള്‍ പിറന്നത്. ആദ്യഗോള്‍ നേടി നിമിഷങ്ങള്‍ക്കകം രണ്ടാം ഗോളും പിറന്നു. ഏഴാം മിനിറ്റില്‍ ഫര്‍ദീനലി മൊല്ലയാണ് ലക്ഷ്യം കണ്ടത്.

ഗോള്‍ തിരിച്ചടിക്കാന്‍ നിരവധി ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ മണിപ്പൂരിന് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 73ാം മിനിറ്റില്‍ ബംഗാള്‍ മൂന്നാമത്തെ ഗോള്‍ നേടി. ദിലീപ് ഒറാവനാണ് ഇത്തവണ വല ചലിപ്പിച്ചത്. കേരളവും ബംഗാളും നാലാം തവണയാണ് സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്

തറയും അടുക്കളയും വൃത്തിയാക്കും, പക്ഷേ ദിവസവും ഉപയോ​ഗിക്കുന്ന ഈ 5 സാധനങ്ങളോ?