ശരത് കമാല്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

ശരത് കമലിന്റെ മുന്നേറ്റത്തിന് തടയിട്ട് ചൈനീസ് വമ്പന്‍, ടേബിള്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ പുറത്ത് 

ചൈനയുടെ മാ ലോങ്ങിനോട് കടുത്ത പോരാട്ടം നടത്തിയെങ്കിലും മൂന്നാം റൗണ്ട് കടക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ പ്രതീക്ഷയായി ഉയര്‍ന്ന ശരത് കമല്‍ മൂന്നാം റൗണ്ടില്‍ പുറത്ത്. ചൈനയുടെ മാ ലോങ്ങിനോട് കടുത്ത പോരാട്ടം നടത്തിയെങ്കിലും മൂന്നാം റൗണ്ട് കടക്കാനായില്ല. 

7-11,11-8,11-13,4-11 സ്‌കോറിനാണ് ശരത് വീണത്. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിമില്‍ തിരിച്ചെത്തി കമാല്‍ ചൈനീസ് താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി. മൂന്നാം ഗെയിമും ശരത് സ്വന്തമാക്കി. എന്നാല്‍ നാലും അഞ്ചും ഗെയിമില്‍ ചൈനീസ് താരം ആധിപത്യം പുലര്‍ത്തി. 

റിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് മൂന്നാം റൗണ്ടില്‍ ശരത്തിന്റെ വഴി തടഞ്ഞിരിക്കുന്നത്. ബാഡ്മിന്റന്‍ ഡബിള്‍സില്‍ സത്വിക്‌സായ് രാജ്-ചിരാഗ് ഷെട്ടി മത്സരത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. രണ്ടാം റൗണ്ടില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്ന് പോര്‍ച്ചുഗല്‍ താരം ടിയാഗോവിനെ രണ്ടിനെതിരെ നാല് സെറ്റുകള്‍ക്ക് തകര്‍ത്താണ് ശരത് കമാല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നത്. ടേബിള്‍ ടെന്നീസില്‍ ഒളിംപിക്‌സിലെ മൂന്നാം റൗണ്ടിലേക്ക് കടക്കുന്ന ആദ്യ താരമായിരുന്നു ശരത് കമാല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT