ഇന്ത്യന്‍ ബോക്‌സിങ് താരം സതീഷ് കുമാര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്, സൂപ്പര്‍ ഹെവിവെയ്റ്റില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്‍പില്‍ വീണു

സൂപ്പര്‍ ഹെവിവെയ്റ്റില്‍ ഉസ്‌ബെകിസ്താന്റെ ബഖോദിര്‍ ജലോലോവ് ആണ് സതീഷ് കുമാറിനെ വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ബോക്‌സിങ് താരം സതിഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്ത്. സൂപ്പര്‍ ഹെവിവെയ്റ്റില്‍ ഉസ്‌ബെകിസ്താന്റെ ബഖോദിര്‍ ജലോലോവ് ആണ് സതീഷ് കുമാറിനെ വീഴ്ത്തിയത്. 

5-0 സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായ ബഖോദിറിനാണ് നേരത്തെ തന്നെ സാധ്യത കല്‍പ്പിച്ചിരുന്നത്. പ്രിക്വാര്‍ട്ടര്‍ ഫൈനലിന് ശേഷം ഏഴ് സ്റ്റിച്ചുകള്‍ വേണ്ടി വന്നതിനെ തുടര്‍ന്ന് സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. 

ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിന് എതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടയിലാണ് സതീഷ് കുമാറിന് പരിക്കേറ്റത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലിന് തൊട്ടുമുന്‍പ് സതീഷിന് മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചു. ഒളിംപിക്‌സില്‍ സൂപ്പര്‍ ഹെവിവെയ്റ്റില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിങ് താരമാണ് സതീഷ് കുമാര്‍. 

2019 ഏപ്രിലില്‍ ജോര്‍ദാനില്‍ നടന്ന ഏഷ്യ ഓഷ്യാനിയ സെമി ഫൈനലില്‍ കടന്നതോടെയാണ് ടോക്യോയിലേക്ക് സതീഷ് കുമാര്‍ യോഗ്യത നേടിയത്. 2018ല്‍ നടന്ന ഇന്ത്യന്‍ ഓപ്പണില്‍ വെള്ളിയും 2017ല്‍ നടന്ന ഗ്രാന്‍ഡ് പ്രിക്‌സ് ഉസ്തിനാഡ് ലബേമില്‍ സ്വര്‍ണവും സതീഷ് കുമാര്‍ നേടിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT