സാത്വിക്- ചിരാഗ് സഖ്യം ട്വിറ്റര്‍
Sports

സാത്വിക്- ചിരാഗ് സഖ്യത്തിനു നഷ്ടം; ബാഡ്മിന്റണ്‍ ഡബിള്‍സിലെ ഒന്നാം റാങ്ക് പോയി

മലയാളി താരം എച്എസ് പ്രണോയ് 10ാം റാങ്ക് നിലനിര്‍ത്തി, സിന്ധുവും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലെ ഇന്ത്യന്‍ സൂപ്പര്‍ സഖ്യത്തിനു വലിയ തിരിച്ചടി. സാത്വിക് സായ്‌രാജ് രാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനു ബാഡ്മിന്റണ്‍ ഡബിള്‍സ് ഒന്നാം റാങ്ക് നഷ്ടമായി.

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) പട്ടികയില്‍ ഇന്ത്യന്‍ സഖ്യം മൂന്നാം റാങ്കിലേക്ക് ഇറങ്ങി. ചൈനയുടെ ലിയാങ് വി കെങ്- വാങ് ചാങ് സഖ്യം ഒന്നാം റാങ്കിലേക്ക് ഉയര്‍ന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ പോരാട്ടത്തില്‍ നിന്നു ഇന്ത്യന്‍ സഖ്യം പിന്‍മാറിയിരുന്നു. ഇതേ പോരില്‍ ഡബിള്‍സ് കിരീടം ലിയാങ്- വാങ് സഖ്യം കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതാണ് റാങ്കിങില്‍ പ്രതിഫലിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിംഗിള്‍സില്‍ മുന്നില്‍ മലയാളി താരം എച്എസ് പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവരാണ് ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. പ്രണോയ് പത്തിലും ലക്ഷ്യ 14ാം റാങ്കിലും.

വനിതാ വിഭാഗത്തില്‍ പിവി സിന്ധു പത്താം റാങ്ക് നിലനിര്‍ത്തി. ഡബിള്‍സില്‍ മലയാളി താരം ട്രീസ ജോളിയും ഇതിഹാസ താരം ഗോപീചന്ദിന്റെ മകള്‍ ഗായത്രിയും ചേര്‍ന്ന സഖ്യം നേട്ടമുണ്ടാക്കി. സഖ്യം 24ാം റാങ്കില്‍. ഇന്തോനേഷ്യ പോരാട്ടത്തില്‍ സഖ്യം പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT