തുടരെ നാലാം ഗോളും വീണതിനു പിന്നാലെ സഹ താരങ്ങള്‍ക്ക് നേരെ ആംഗ്യം കാണിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിഡിയോ സ്ക്രീന്‍ ഷോട്ട്
Sports

സഹ താരങ്ങള്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് റൊണാള്‍ഡോ! വിവാദം (വിഡിയോ)

സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ നസറിന് 1-4ന്റെ നാണംകെട്ട തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അല്‍ നസറില്‍ മറ്റൊരു കിരീട നഷ്ടം കൂടി. സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ നസര്‍ അല്‍ ഹിലാലിനോട് 1-4ന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. മത്സരത്തില്‍ നിരാശനായ താരം മൈതാനത്തു വച്ച് സഹ താരങ്ങളെ അശ്ലീല ആംഗ്യം കാണിച്ചത് വന്‍ വിവാദമായി. ഇതിന്റെ വീഡിയോ വലിയ തോതിലാണ് പ്രചരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ടീമിനായി റൊണാള്‍ഡോ വല ചലിപ്പിച്ചിരുന്നു. ഈ ഗോളിനു മുന്നില്‍ നിന്ന അല്‍ നസറിനെ രണ്ടാം പകുതിയില്‍ 17 മിനിറ്റിനിടെ 4 ഗോളുകള്‍ തിരിച്ചടിച്ചാണ് അല്‍ ഹിലാല്‍ തകര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലാം ഗോളും വലയില്‍ കയറിയതു കണ്ടതിനു പിന്നാലെയാണ് താരം നിരാശ മറച്ചു വയ്ക്കാതെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചത്. താരത്തിന്റെ ഈ മോശം സമീപനത്തിനു കാണികള്‍ കൂക്കി വിളിയോടെ പ്രതികരിക്കുന്നതു വീഡിയോയില്‍ കേള്‍ക്കാം. ടീം അംഗങ്ങളോടു ഉറക്കത്തിലാണോയെന്നും പിന്നാലെ മറ്റു ചില അശ്ലീല ആംഗ്യങ്ങളുമാണ് താരം കാണിക്കുന്നത്.

അല്‍ ഹിലാലിനായി മിത്രോവിച് ഇരട്ട ഗോളുകള്‍ നേടി. മിലിങ്കോവിചാണ് 55ാം മിനിറ്റില്‍ അല്‍ ഹിലാലിനായി സമനില നേടിയത്. പിന്നാലെ 63, 69 മിനിറ്റുകളിലാണ് മിത്രോവിച് ഇരട്ട ഗോളുകള്‍ നേടിയത്. 72ാം മിനിറ്റില്‍ മാല്‍ക്കം നാലാം ഗോളും വലയിലാക്കി കിരീട ജയം പൂര്‍ത്തിയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT