രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്  ഫയൽ
Sports

വീണ്ടും നിരാശപ്പെടുത്തി പന്ത്, 7 വിക്കറ്റ് വീഴ്ത്തി ജഡേജ; ഡല്‍ഹിയെ 10 വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര

രവീന്ദ്ര ജഡേജ മത്സരത്തിലാകെ 12 വിക്കറ്റ് വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡല്‍ഹിയെ 10 വിക്കറ്റിന് തകര്‍ത്ത് സൗരാഷ്ട്ര. ഡല്‍ഹിക്ക് വേണ്ടി രഞ്ജിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രണ്ടാമിന്നിങ്‌സിലും തിളങ്ങിയില്ല. ഡല്‍ഹി മുന്നോട്ടുവെച്ച 15 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ മൂന്നോവറില്‍ സൗരാഷ്ട്ര അടിച്ചെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ 188 റണ്‍സെടുത്ത ഡല്‍ഹി, രണ്ടാമിന്നിങ്‌സില്‍ വെറും 94 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയാണ് ഡല്‍ഹിയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത ജഡേജ മത്സരത്തിലാകെ 12 വിക്കറ്റ് വീഴ്ത്തി. കളിയിലെ താരവും ജഡേജയാണ്.

രണ്ടാമിന്നിങ്‌സില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആയുഷ് ബദോനി മാത്രമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഋഷഭ് പന്ത് ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിനും, രണ്ടാമിന്നിങ്‌സില്‍ 17 റണ്‍സിനും പുറത്തായി. സൗരാഷ്ട്ര ഒന്നാമിന്നിങ്‌സില്‍ 271 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ ഹാര്‍വിക് ദേശായി (93 റണ്‍സ്), അര്‍പിത് വസവഡ (62 റണ്‍സ്) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് സൗരാഷ്ട്രയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT