ചിത്രം: പിടിഐ 
Sports

പേടിയോ? ഞങ്ങൾക്കോ? ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലേക്ക് ഒന്നാം സ്ഥാനക്കാരായി സ്‌കോട്ട്‌ലൻഡ് 

എല്ലാ മത്സരത്തിലും മുഴുവൻ പ്രതീക്ഷയോടെ തന്നെ ഞങ്ങൾ ഇറങ്ങും. കഴിവിന്റെ പരമാവധി പ്രകടനം കാഴ്ചവയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്

ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലേക്ക് യോഗ്യത നേടിയ സ്‌കോട്ട്‌ലൻഡ് ടീമിന് ഇനി പേടിക്കാനില്ലെന്ന് നായകൻ കൈൽ കൊയിട്‌സർ. ആതിഥേയരായ ഒമാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് സ്‌കോട്ട്‌ലൻഡ് സൂപ്പർ 12ൽ ഇടം നേടിയത്. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് സ്‌കോട്ട്‌ലൻഡിന്റെ സൂപ്പർ 12 പ്രവേശനം. 

"ഇതൊരു മികച്ച അനുഭവമാണ്. വലിയ വേദിയിൽ കളിക്കാൻ കിട്ടുന്ന ഒരു അവസരമാണിത്, അവിടെ നിങ്ങൾക്ക് മികച്ചതിൽ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കാൻ കഴിയുന്നു", വിജയത്തിന് ശേഷം കൈൽ കൊയിട്‌സർ പറഞ്ഞു. കഴിഞ്ഞ കുറച്ചുവർഷമായി ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ടീം കടന്നുപോയതെന്നും കളി മെച്ചപ്പെടുത്താൻ താരങ്ങൾ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും നായകൻ പറഞ്ഞു. പരിശീലകരും അവരുടെ ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

"ഞാൻ അറിഞ്ഞിടത്തോളം കുറച്ച് ടഫ് ടീമിലേക്കാണ് ഞങ്ങൾ ഇനി പോകുന്നത്. പേടിക്കാൻ ഒരു കാരണവുമില്ല. എല്ലാ മത്സരത്തിലും മുഴുവൻ പ്രതീക്ഷയോടെ തന്നെ ഞങ്ങൾ ഇറങ്ങും. കഴിവിന്റെ പരമാവധി പ്രകടനം കാഴ്ചവയ്ക്കും", കൈൽ കൊയിട്‌സർ പറഞ്ഞു. 

ഒമാൻ ഉയർത്തിയ 122 റൺസ് പിന്തുടർന്ന സ്‌കോട്ട്‌ലൻഡ്‌ മൂന്ന് ഓവർ ബാക്കിനിൽക്കെയാണ് മറികടന്നത്ത്. സ്‌കോർ: ഒമാൻ - 20 ഓവറിൽ 122/10. സ്‌കോട്ട്‌ലൻഡ്‌ - 17 ഓവറിൽ 123/2. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍