സ്‌കോട്ട് എഡ്വേര്‍ഡ്‌സ്/ പിടിഐ 
Sports

ആദ്യം പരുങ്ങി, പിന്നെ കത്തിക്കയറി; ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 246 റണ്‍സ് ലക്ഷ്യം വച്ച് നെതര്‍ലന്‍ഡ്‌സ്

82 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്‌സിനെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ദക്ഷിണാഫ്രിക്കക്ക് 246 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു 43 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. 

82 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ നെതര്‍ലന്‍ഡ്‌സിനെ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. താരം 69 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതം 78 റണ്‍സെടുത്തു. 

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ വാന്‍ ഡെര്‍ മെര്‍വെ (19 പന്തില്‍ 29), ആര്യന്‍ ദത്ത് (പുറത്താകാതെ 9 പന്തില്‍ 23) എന്നിവരുടെ ശ്രമവും സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചു. ഒപ്പം എക്‌സ്ട്രാ ഇനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ 32 റണ്‍സും നല്‍കി. വന്‍ ഡെര്‍ മെര്‍വെ മൂന്ന് ഫോറും ഒരു സിക്‌സും പറത്തി. ആര്യന്‍ ദത്ത് മൂന്ന് സിക്‌സുകളും തൂക്കി. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുന്‍ഗി എന്‍ഗിഡി, മാര്‍ക്കോ ജെന്‍സന്‍, കഗിസോ റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെറാള്‍ഡ് കോറ്റ്‌സി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും