രവി ശാസ്ത്രി, ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം 
Sports

'പുതിയ ജേതാവിനായി വിത്ത് പാകി കഴിഞ്ഞു'; പ്രവചനവുമായി രവി ശാസ്ത്രി

മികച്ച കളിയായിരുന്നു കഴിഞ്ഞ രാത്രിയിലേത്. പുതിയ കിരീട വിജയി പിറക്കാനുള്ള വിത്ത് പാകി കഴിഞ്ഞു, ശാസ്ത്രി ട്വിറ്ററിൽ  കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഇതുവരെ കിരീടം നേടാത്ത ടീം ഇത്തവണ കിരീടം ചൂടുമെന്ന പ്രവചനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ഡൽഹി-ബാം​ഗ്ലൂർ പോരിന് ഇടയിലെ കോഹ് ലിയുടേയും റിഷഭ് പന്തിന്റേയും ചിത്രം പങ്കുവെച്ചാണ് ശാസ്ത്രിയുടെ പ്രതികരണം. 

മികച്ച കളിയായിരുന്നു കഴിഞ്ഞ രാത്രിയിലേത്. പുതിയ കിരീട വിജയി പിറക്കാനുള്ള വിത്ത് പാകി കഴിഞ്ഞു, ശാസ്ത്രി ട്വിറ്ററിൽ  കുറിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകളാണ് ബാം​ഗ്ലൂരും ഡൽഹിയും. ഈ സീസണിൽ മികച്ച പ്രകടനമാണ് ഇരു ടീമും പുറത്തെടുക്കുന്നത്. 

പോയിന്റ് ടേബിളിലും മുൻപിലാണ് കോഹ് ലിയും റിഷഭ് പന്തും നയിക്കുന്ന ടീമുകൾ. ആറ് കളിയിൽ അഞ്ചിലും ജയം പിടിച്ചാണ് ബാം​ഗ്ലൂർ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ആറ് കളിയിൽ നിന്ന് നാല് ജയവുമായി മൂന്നാം സ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്. 

ബാം​ഗ്ലൂരിന് എതിരെ റിഷഭ് പന്ത്, ഹെറ്റ്മയർ എന്നിവരുടെ ഇന്നിങ്സ് ഡൽഹിയെ വിജയ ലക്ഷ്യം മറികടക്കാൻ സഹായിക്കും എന്ന് തോന്നിച്ചിരുന്നു. എന്നാൽ അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണ്ടി വന്നപ്പോൾ മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറിൽ 12 റൺസ് ആണ് ഡൽഹിക്ക് നേടാനായത്. ഇത് മൂന്നാം വട്ടമാണ് ബാം​ഗ്ലൂർ ഒരു റൺ മാർജിനിൽ ജയം പിടിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT