ഫോട്ടോ: ട്വിറ്റർ 
Sports

ഫൈനലിന് തൊട്ടുമുന്‍പ് ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ ആശങ്ക; സഹലിന് കലാശപ്പോരും നഷ്ടമാവും

കിരീടം മുന്‍പില്‍ നില്‍ക്കെ തിരിച്ചടിയാവുന്ന വാര്‍ത്തയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്നും വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: കിരീടം മുന്‍പില്‍ നില്‍ക്കെ തിരിച്ചടിയാവുന്ന വാര്‍ത്തയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്നും വരുന്നത്. പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദിന് ഫൈനല്‍ നഷ്ടമായേക്കും. പരിശീലകന്‍ വുകോമനോവിച്ചും ഇക്കാര്യം സ്ഥിരീകരിക്കുന്നു. 

ശനിയാഴ്ച സഹലിന് പരിശീലനത്തിന് ഇറങ്ങാനായാല്‍ മാത്രമാവും ഫൈനലിലേക്ക് സഹലിനെ പരിഗണിക്കുക. വെള്ളിയാഴ്ച സഹല്‍ പരിശീലനം നടത്തിയിരുന്നില്ല. ജംഷഡ്പൂരിന് എതിരായ ആദ്യ പാദ സെമിയില്‍ സഹലിന്റെ ഒരു ഗോള്‍ ബലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു കയറിയത്.

എന്നാല്‍ ആദ്യ പാദ സെമിയുടെ അവസാന നിമിഷങ്ങളില്‍ തന്നെ പിന്‍തുട ഞരമ്പിലെ പ്രശ്‌നങ്ങള്‍ സഹലിനെ അലട്ടി. രണ്ടാം പാദ സെമിയില്‍ സഹലിന് കളിക്കാനും കഴിഞ്ഞില്ല. ഇതുവരെ ആറ് ഗോളുകളാണ് സഹല്‍ സീസണില്‍ സ്‌കോര്‍ ചെയ്തത്. ഫൈനലില്‍ സഹലിന് ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ നിഷു കുമാറോ കെപി രാഹുലോ ആയിരിക്കും പകരക്കാരനാവുക. രണ്ടാം പാദ സെമിയിലും നിഷു  ആയിരുന്നു സഹലിന് പകരം ഇറങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT