സാക്ക് ക്രൗലി/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

ഇംഗ്ലണ്ടിന് തിരിച്ചടി; ചെപ്പോക്കില്‍ തെന്നിവീണ് ക്രൗലിക്ക് പരിക്ക്, 2 ടെസ്റ്റുകള്‍ നഷ്ടം

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടിന് തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഇംഗ്ലണ്ടിന് തിരിച്ചടി. ഓപ്പണര്‍ സാക്ക് ക്രൗലിക്ക് പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായി. 

കൈക്കുഴയ്ക്കാണ് ക്രൗലിക്ക് പരിക്കേറ്റത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനായി ഡ്രസിങ് റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് പോവുന്നതിന് ഇടയില്‍ തെന്നിവീണാണ് ക്രൗലിക്ക് പരിക്കേറ്റിരിക്കുന്നത്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വലത് കൈക്കുഴയ്ക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായി. 

ചൊവ്വാഴ്ചയാണ് ക്രൗലിക്ക് വീണ് പരിക്കേറ്റത്. വെള്ളിയാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ക്രൗലിക്ക് പകരം ഓപ്പണിങ്ങിലേക്ക് ആര് എത്തുമെന്ന് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്‍

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്‌ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ്‍ 2026 വിപണിയില്‍