ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം 
Sports

ഏഴ് വമ്പൻ താരങ്ങൾ പിന്മാറി, സ്റ്റീവ് സ്മിത്തിന് പരിക്ക്; പ്രമുഖരില്ലാതെ വിൻഡിസ്, ബം​ഗ്ലാദേശ് പര്യടനത്തിന് ഓസ്ട്രേലിയ

വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് ടീമുകൾക്കെതിരായ പരമ്പരയിൽ നിന്ന് പിന്മാറി പ്രമുഖ ഓസ്ട്രേലിയൻ താരങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: വെസ്റ്റ് ഇൻഡീസ്, ബം​ഗ്ലാദേശ് ടീമുകൾക്കെതിരായ പരമ്പരയിൽ നിന്ന് പിന്മാറി പ്രമുഖ ഓസ്ട്രേലിയൻ താരങ്ങൾ. പ്രമുഖ കളിക്കാരുടെ പിന്മാറ്റം നിരാശപ്പെടുത്തുന്നതാണെങ്കിലും അവരുടെ തീരുമാനം മാനിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. 

പാറ്റ് കമിൻസ്, ഡേവിഡ് വാർണർ, മാക്സ് വെൽ, കെയ്ൻ റിച്ചാർഡ്സൻ, ഡാനിയൽ സംസ്, ജെ റിച്ചാർഡ്സൻ, മാർകസ് സ്റ്റൊയ്നിസ് എന്നിവരാണ് പിന്മാറിയത്. പരിക്കിനെ തുടർന്ന് സ്റ്റീവ് സ്മിത്തും ടീമിന്റെ ഭാ​ഗമല്ല. കൈമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് സ്മിത്ത് മാറി നിൽ‌ക്കുന്നത്. 

ആഷസ് പരമ്പരയ്ക്ക് മുൻപായി ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാനാണ് സ്മിത്തിന് സമയം അനുവദിച്ചത്. ആരോൺ ഫിഞ്ചാണ് വൈറ്റ്ബോൾ ടീമിനെ നയിക്കുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി 5 വീതം ടി20 മത്സരങ്ങളാണ് വിൻഡിസിനും ബം​ഗ്ലാദേശിനും എതിരെ ഓസ്ട്രേലിയ കളിക്കുന്നത്. 

ഓസ്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, ആഷ്ടൺ അ​ഗർ, വെസ് അ​ഗർ, ജാസൻ ബെഹ്റൻഡോഫ്, അലക്സ് കെയ്റേ, ഡാൻ ക്രിസ്റ്റ്യൻ, ജോഷ് ഹെയ്സൽവുഡ്, മൊയിസസ് ഹെന്റിക്സ്, മിച്ചൽ മാർഷ്, റിലേ മെറിഡിത്, ബെൻ മക്ഡെർമോട്ട്, ജോഷ് ഫിലിപ്പ്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ആഷ്ടൺ ടേർണർ, ആൻ‌ഡ്ര്യു ടൈ, മാത്യു വേഡ്, ആദം സാംപ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT