ഷബ്‌നിം ഇസ്മായില്‍ മുംബൈ ഇന്ത്യന്‍സ്
Sports

വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത്; റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കന്‍ പേസര്‍

130 കിലോ മീറ്റര്‍ വേഗമായിരുന്നു വനിതാ ക്രിക്കറ്റിലുള്ള ഇതിന് മുന്നിലുള്ള റെക്കോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്‌നിം ഇസ്മായില്‍. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഷബ്‌നിം 132.1 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞു.

130 കിലോ മീറ്റര്‍ വേഗമായിരുന്നു വനിതാ ക്രിക്കറ്റിലുള്ള ഇതിന് മുന്നിലുള്ള റെക്കോര്‍ഡ്. പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തിന്റെ റെക്കോര്‍ഡ് ഷുയൈബ് അക്തറുടെ പേരിലാണ്. 161.3(100 മൈല്‍) വേഗത്തിലെറിഞ്ഞ പന്താണ് പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്ത്. ഷബ്‌നം തന്നെ ഈ ഐപിഎല്ലില്‍ 128.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞിരുന്നെങ്കിലും 130 കടന്നത് ആദ്യമായാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലത്തെ മത്സരത്തില്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങി ഷബ്‌നിം ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെ നേടാനായുള്ളു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT