Shamar Springer x
Sports

ഷമര്‍ സ്പ്രിംഗറുടെ ഹാട്രിക്കില്‍ 'വൈറ്റ് വാഷില്‍' നിന്ന് രക്ഷപ്പെട്ട് വിന്‍ഡീസ്; അഫ്ഗാനിസ്ഥാനോട് പരമ്പര നഷ്ടം

വിന്‍ഡീസിനെ 2-1നു വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര സ്വന്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നിന്നു വൈറ്റ് വാഷ് ഭീഷണി ഒഴിവാക്കി രക്ഷപ്പെട്ടു. മൂന്നാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ നിര്‍ണായക വിജയം നേടി വിന്‍ഡീസ് ആത്മവിശ്വാസം തിരികെ പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര സ്വന്തമാക്കി.

മൂന്നാം പോരാട്ടത്തിലും അഫ്ഗാന്‍ ബൗളിങിനു മുന്നില്‍ വിന്‍ഡീസ് വിയര്‍ത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് കണ്ടെത്തിയത്. വിജയം തേടിയിറങ്ങിയ അഫ്ഗാന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റിനു 136 റണ്‍സില്‍ അവസാനിച്ചു.

മീഡിയം പേസര്‍ ഷമര്‍ സ്പ്രിംഗറുടെ ഹാട്രിക്ക് വിക്കറ്റ് ഉള്‍പ്പെടെ നാല് വിക്കറ്റെടുത്ത പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ സ്വന്തമാക്കി.

ജയത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്ഥാന്‍ മൂന്നാം പോരാട്ടത്തിലും അനായാസ വിജയം നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടു. അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് സ്‌കോര്‍ 72ല്‍ എത്തിയപ്പോഴാണ്. എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം അവര്‍ തകര്‍ന്നിഞ്ഞു.

അഫ്ഗാനു നഷ്ടമായ എട്ട് വിക്കറ്റുകള്‍ 61 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെയാണ് പോയത്. 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലാണ് ഷമര്‍ സ്പ്രിംഗര്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്‌കോര്‍ 127ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റായി റഹ്മാനുല്ല ഗുര്‍ബാസ് പുറത്തായി. പിന്നാലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനും മൂന്നാം പന്തില്‍ സഹിദുല്ലയും മടങ്ങി. റാഷിദും സഹിദുല്ലയും സ്പ്രിംഗറുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് 58 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 71 റണ്‍സെടുത്തു അര്‍ധ സെഞ്ച്വറി കണ്ടെത്തി. സഹ ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ 28 റണ്‍സും സ്വന്തമാക്കി. മറ്റാരും രണ്ടക്കം കടന്നില്ല.

നേരത്തെ 35 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ കിങാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മാത്യു ഫോര്‍ഡ് 2 വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സ് വാരി. ഹാട്രിക്ക് വിക്കറ്റെടുത്ത ഷമര്‍ സ്പ്രിംഗര്‍ പുറത്താകാതെ 9 പന്തില്‍ 16 റണ്‍സെടുത്ത് ടീം സ്‌കോര്‍ 151ല്‍ എത്തിച്ചു.

അഫ്ഗാനിസ്ഥാനു വേണ്ടി സിയുര്‍ റഹ്മാന്‍, റാഷിദ് ഖാന്‍, അബ്ദുല്ല അഹ്മദ്‌സായ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. സഹിദുല്ല ഒരു വിക്കറ്റ് വീഴ്ത്തി.

ആദ്യ രണ്ട് മത്സരങ്ങളിലും അഫ്ഗാനിസ്ഥാന്‍ മിന്നും ജയം സ്വന്തമാക്കിയിരുന്നു. ഒന്നാം പോരില്‍ 39 റണ്‍സ് വിജയമാണ് അഫ്ഗാന്‍ നേടിയത്. രണ്ടാം മത്സരത്തില്‍ അവര്‍ 38 റണ്‍സ് ജയവും സ്വന്തമാക്കി.

A hat trick wicket from all-rounder Shamar Springer sealed a consolation win for West Indies by 15 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

'എന്റെ ഈ ചിന്ത തെറ്റാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു'; 'മങ്കാത്ത' റീ റിലീസിൽ സംവിധായകൻ വെങ്കട്ട് പ്രഭു

'ആ വാര്‍ത്ത കണ്ട് ശബ്ദിക്കാനാകാതെ ഞാന്‍ നിന്നു'; പത്മരാജന്റെ ഓര്‍മയില്‍ വികാരഭരിതനായി വേണുഗോപാല്‍

'രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല'; ആരോപണവുമായി സിപിഎം നേതാവ്

മധുരക്കൊതി ഇല്ലാതാക്കാൻ 'ചക്കരക്കൊല്ലി'; അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

SCROLL FOR NEXT