സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ എല്ലാ ഏകദിന, ടി20 മത്സരങ്ങളിലും പേസര്‍മാരായ ബൂമ്രയും മുഹമ്മദ് ഷമിയും കളിക്കില്ല. ടെസ്റ്റ് പരമ്പരക്ക് വേണ്ടി ഇവരെ തയ്യാറാക്കി നിര്‍ത്തുന്നതിനായാണ് ഇന്ത്യയുടെ നീക്കം.
മൂന്ന് ഏകദിനവും, മൂന്ന് ടി20യുമാണ് ടെസ്റ്റ് പരമ്പരക്ക് മുന്‍പ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് പരമ്പര തുടങ്ങുമ്പോഴേക്കും ഇഷാന്ത് ശര്‍മക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ബൂമ്രയ്ക്കും, മുഹമ്മദ് ഷമിക്കും മുകളിലുള്ള ജോലി ഭാരം വര്‍ധിക്കുമെന്നാണ് ബിസിസിഐയുടെ കണക്കു കൂട്ടല്‍.
ഡിസംബര്‍ ആറ് മുതല്‍ എട്ട് വരെയാണ് ടെസ്റ്റ് പരമ്പരക്ക് മുന്‍പായുള്ള ആദ്യ സന്നാഹ മത്സരം. എന്നാല്‍ ഇവിടെ ഇന്ത്യയുടെ ടി20 പരമ്പര അവസാനിക്കുന്ന അന്നാണ് സന്നാഹ മത്സരം ആരംഭിക്കുന്നത്. 12 ദിവസത്തിന് ഇടയില്‍ ആറ് മത്സരം ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നു.
ടെസ്റ്റ് ടീമില്‍ അവിഭാജ്യ ഘടകമായ മുഹമ്മദ് ഷമിക്കും, ബൂമ്രക്കും തുടരെയുള്ള മത്സരങ്ങള്‍ പ്രത്യാഘാതം തീര്‍ത്തേക്കുമോ എന്ന ആശങ്ക ടീം മാനേജ്‌മെന്റിനുണ്ട്. ഡിസംബര്‍ നാല്, ആറ്, എട്ട് എന്നീ തിയതികളിലായാണ് ടി20 മത്സരങ്ങള്‍. ഇതില്‍ ബൂമ്രയും, ഷമിയും കളിച്ചാല്‍ സന്നാഹ മത്സരം ഇവര്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
ഓസ്‌ട്രേലിയയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ പിങ്ക് ബോളും, റെഡ് ബോളുമാണ് മുഹമ്മദ് ഷമി എറിയുന്നത്. അത് ടെസ്റ്റിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മൂന്ന് ഏകദിനവും ഇരുവരും കളിച്ചേക്കുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates