ഫോട്ടോ: പിടിഐ 
Sports

പരിശീലനത്തിനിടെ ശാര്‍ദുല്‍ ഠാക്കൂറിനു പരിക്ക്; രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും, ഇന്ത്യക്ക് ആശങ്ക

ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ ത്രോഡൗണ്‍ തോളില്‍ കൊണ്ടാണ് ശാര്‍ദുലിനു പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് പുതിയ ആശങ്ക. രണ്ടാം ടെസ്റ്റിനായുള്ള ഒരുക്കത്തിനിടെ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിനു പരിക്കേറ്റു. 

ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ ത്രോഡൗണ്‍ തോളില്‍ കൊണ്ടാണ് ശാര്‍ദുലിനു പരിക്കേറ്റത്. വേദനകൊണ്ടു പുളഞ്ഞെങ്കിലും താരം ബാറ്റിങ് പരിശീലനം തുടര്‍ന്നു. അതിനിടെ ഫിസിയോ എത്തി അദ്ദേഹത്തെ പരിശോധിച്ചു. 

താരത്തെ സ്‌കാനിങിനു വിധേയനാക്കി വിശദമായ പരിശോധനകള്‍ നടത്തും. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അതിനു മുന്‍പ് ശാര്‍ദുല്‍ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒന്നാം ടെസ്റ്റില്‍ കാര്യമായി തിളങ്ങാന്‍ ശാര്‍ദുല്‍ ഠാക്കൂറിനു സാധിച്ചിരുന്നില്ല. അതേസമയം മുഹമ്മദ് ഷമി പരിക്കേറ്റ് പുറത്തായതും അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ തിളങ്ങാതെ പോയതും ഇന്ത്യക്ക് തീര്‍ത്ത വിടവ് ചെറുതല്ല. അതിനിടെയാണ് ശാര്‍ദുല്‍ ഇപ്പോള്‍ പരിക്കിന്റെ ഭീഷണിയില്‍ നില്‍ക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT