ശാര്‍ദുല്‍ ഠാക്കൂര്‍ എക്സ്
Sports

IPL 2025- ഉറപ്പിച്ചു, ശാര്‍ദുല്‍ ഠാക്കൂര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍; പരിക്കേറ്റ് മൊഹ്‌സിന്‍ ഖാന്‍ പുറത്ത്

മെഗാ ലേലത്തില്‍ അണ്‍ സോള്‍ഡായിരുന്നു ശാര്‍ദുല്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മെഗാ താര ലേലത്തില്‍ ആരും വാങ്ങാതിരുന്ന ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ലഖ്‌നൗ സപ്പര്‍ ജയന്റ്‌സില്‍. പരിക്കേറ്റ് പുറത്തായ മൊഹ്‌സിന്‍ ഖാന് പകരമാണ് പേസ് ഓള്‍ റൗണ്ടെറെ ടീം പാളയത്തിലെത്തിച്ചത്. മൊഹ്‌സിന്‍ ഖാന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകും.

ശാര്‍ദുല്‍ ഠാക്കൂറിന്റെ വരവ് ഒരാഴ്ച് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരത്തിയിരുന്നു. താരം ടീം ക്യാംപില്‍ പന്തെറിയുന്നതിന്റെ ദൃശ്യങ്ങളും ടീം അംഗങ്ങള്‍ക്കൊപ്പം ഹോളി ആഘോഷിച്ചതുമൊക്കെ അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി.

എന്നാല്‍ ഏതു താരത്തിനു പകരമാണ് അണ്‍ സോള്‍ഡായിരുന്ന ശാര്‍ദുല്‍ കളിക്കാനെത്തുന്നതു എന്നതു സംബന്ധിച്ചു വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഐപിഎല്‍ അധികൃതരുടെ അംഗീകാരത്തിനു ശേഷമാണ് ടീം ശാര്‍ദുല്‍ ഠാക്കൂറിനെ പകരക്കാരനായി ഇപ്പോള്‍ പ്രഖ്യാപിച്ചത്. പരിക്കേറ്റ് മൊഹ്‌സിന്‍ ഖാനു പകരമായി ശാര്‍ദുല്‍ ഠാക്കൂര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ചേര്‍ന്നതായി ഐപിഎല്‍ സ്ഥിരീകരിച്ചു.

ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണെങ്കില്‍ ഇത്തവണ 33കാരനെ ആരും ടീമിലെടുത്തിരുന്നില്ല. ഇത്തവണ താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കളിച്ചത്. രഞ്ജിയില്‍ ഇത്തവണ 505 റണ്‍സും 35 വിക്കറ്റുകളും താരത്തിനുണ്ട്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണുകളില്‍ വിവിധ ടീമുകളില്‍ ശാര്‍ദുല്‍ കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT