ശിഖര്‍ ധവാന്‍ എക്സ്
Sports

'ഇന്ത്യക്കായി കളിക്കുക സ്വപ്നം, അതു സാധ്യമാക്കി'- ശിഖര്‍ ധവാന്‍ വിരമിച്ചു (വിഡിയോ)

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി മുന്‍ ഓപ്പണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണറും വെറ്ററന്‍ താരവുമായി ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്.

2010 മുതല്‍ 2022 വരെ ഇന്ത്യക്കായി കളിച്ച താരമാണ് ധവാന്‍. 34 ടെസ്റ്റുകളും 167 ഏകദിനങ്ങളും 68 ടി20 മത്സരങ്ങളും അദ്ദേഹം ഇന്ത്യക്കായി കളിച്ചു. ആഭ്യന്തര ക്രിക്കറ്റിലും കളിക്കാനിറങ്ങില്ലെന്നു ധവാന്‍ വ്യക്തമാക്കി.

'ഇന്ത്യക്കായി കളിക്കുക എന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം. അതു ഞാന്‍ സാധ്യമാക്കി. തിരിഞ്ഞു നോക്കുമ്പോള്‍ നിരവധി നല്ല ഓര്‍മകളുണ്ട്. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ നിരവധി പേരുണ്ട്. അവരെയെല്ലാം നന്ദിയോടെ സ്മരിക്കുന്നു. കുട്ടിക്കാലത്തെ പരിശീലകനായ അന്തരിച്ച തരക് സിന്‍ഹ, മദന്‍ ശര്‍മ എന്നിവര്‍. അവരുടെ കീഴിലാണ് ബാല പാഠങ്ങള്‍ പഠിച്ചത്.'

'ഇത്രയും കാലം കളിച്ച ടീം എന്റെ മറ്റൊരു കുടുംബമാണ്. സഹ താരങ്ങള്‍ക്ക് നന്ദി. പേരും പ്രശസ്തിയും ലഭിച്ചു. ആരാധകരുടെ സ്‌നേഹവും പിന്തുണയും എനിക്ക് ലഭിച്ചു'- ധവാന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

34 ടെസ്റ്റില്‍ നിന്നു 2315 റണ്‍സാണ് സമ്പാദ്യം. 190 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏഴ് സെഞ്ച്വറികളും 50 അര്‍ധ സെഞ്ച്വറികളും നേടി.

ഏകദിനത്തില്‍ 167 മത്സരങ്ങളില്‍ നിന്നു 6793 റണ്‍സ്. 143 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 17 സെഞ്ച്വറികളും 39 അര്‍ധ സെഞ്ച്വറികളും നേടി.

ടി20യില്‍ 68 മത്സരങ്ങളില്‍ നിന്നു 1759 റണ്‍സ്. 92 ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 11 അര്‍ധ സെഞ്ച്വറികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT