പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ധവാൻ/ ഇൻസ്റ്റ​ഗ്രാം 
Sports

പക്ഷിപ്പനിക്കിടെ കിളികൾക്ക് കൈവെള്ളയിൽ തീറ്റ നൽകി; ശിഖർ ധവാൻ വിവാദത്തിൽ; കേസെടുക്കും

പക്ഷിപ്പനിക്കിടെ കിളികൾക്ക് കൈവെള്ളയിൽ തീറ്റ നൽകി; ശിഖർ ധവാൻ വിവാദത്തിൽ; കേസെടുക്കും

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: പക്ഷികൾക്ക് കൈവെള്ളയിൽ വച്ച് തീറ്റ കൊടുത്ത ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ വിവാദക്കുരുക്കിൽ. പക്ഷിപ്പനി വ്യാപകമാകുന്നതിനിടെയുള്ള ധവാന്റെ പ്രവർത്തിയാണ് വിവാദത്തിന് കാരണമായത്. ഉത്തർപ്രദേശിലെ വാരാണസിയിൽ ബോട്ട് യാത്രയ്ക്കിടെയാണ് ധവാൻ പക്ഷികൾക്ക് കൈവെള്ളയിൽവച്ച് തീറ്റ നൽകിയത്.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ധവാൻ പങ്കിട്ടു. ‘പക്ഷികളെ ഊട്ടുന്നതിൽ സന്തോഷം’ എന്ന ക്യാപ്ഷനോടെയാണ് ധവാൻ ചിത്രം പങ്കുവച്ചത്. ധവാൻ യാത്ര ചെയ്ത ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്‌ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.

ഓസ്ട്രേലിയയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിൽ അംഗമായിരുന്ന ശിഖർ ധവാൻ, ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയെ നയിക്കുകയും ചെയ്തു. അതിനിടെയാണ് ഉത്തർപ്രദേശിലെ വാരാണസിയിൽ താരം സന്ദർശനം നടത്തിയത്.

ധവാൻ പക്ഷിക്ക് തീറ്റ നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ തന്നെ വിമർശനവുമായി ഒട്ടേറെ ആരാധകർ രംഗത്തെത്തി. പക്ഷിപ്പനിയുടെ അപകടം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 

അതേസമയം, പക്ഷിക്ക് തീറ്റ നൽകുന്നതിൽനിന്ന് ധവാനെ തടയുന്നതിൽ വീഴ്ച വരുത്തിയ ബോട്ടുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തേക്കുമെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. പക്ഷികൾക്ക് തീറ്റ നൽകുന്നതിൽ നിന്ന് ടൂറിസ്റ്റുകളെ തടയണമെന്ന് ഇവർക്ക് പൊലീസും ജില്ലാ ഭരണകൂടവും കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT