Sports

ഓസ്‌ട്രേലിയയില്‍ തിളങ്ങി; രാഹുലിനും കോഹ്‌ലിക്കും റാങ്കിങില്‍ നേട്ടം

ഓസ്‌ട്രേലിയയില്‍ തിളങ്ങി; രാഹുലിനും കോഹ്‌ലിക്കും റാങ്കിങില്‍ നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപണര്‍ കെഎല്‍ രാഹുല്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തി രാഹുല്‍ മൂന്നാം റാങ്കിലേക്ക് കയറി. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും റാങ്കിങില്‍ മുന്നേറ്റം നടത്തി. ഒന്‍പതാം സ്ഥാനത്തായിരുന്ന കോഹ്‌ലി എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. 

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികവാണ് ഇവരുവര്‍ക്കും റാങ്കിങ് മുന്നേറ്റത്തില്‍ തുണയായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയപ്പോള്‍ കോഹ്‌ലി മൂന്ന് മത്സരങ്ങളില്‍ നിന്ന് 134 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ ആകട്ടെ 81 റണ്‍സാണ് കണ്ടെത്തിയത്. 

816 പോയിന്റുകളുമായാണ് രാഹുല്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് നാലാം സ്ഥാനത്തേക്കിറങ്ങി. രാഹുലും കോഹ്‌ലിയും മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ബൗളര്‍മാരുടെ പട്ടികയിലും ഓള്‍റൗണ്ടര്‍ പട്ടികയിലും ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരവുമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന