പാകിസ്ഥാന്‍- ബംഗ്ലാദേശ് ടെസ്റ്റ് എക്സ്
Sports

ടെസ്റ്റില്‍ തോറ്റ് തുന്നംപാടി, 8ാം സ്ഥാനത്തേക്കും വീണു; പാക് ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് മറ്റൊരു തിരിച്ചടിയും. തോല്‍വി അവരുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കി. അവര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണു.

നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതും നില്‍ക്കുന്നു. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് തുടര്‍ന്നു വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാനു നേരിടേണ്ടി വന്നത്. ഒപ്പം ഓവര്‍ റേറ്റ് പെനാല്‍റ്റിയും ടീമിനുണ്ട്. ആറ് മത്സരങ്ങളില്‍ നിന്നു 16 പോയിന്റുകള്‍ മാത്രമാണ് അവര്‍ക്കുള്ളത്.

ബംഗ്ലാദേശ് ചരിത്രത്തിലാദ്യമായാണ് ടെസ്റ്റില്‍ പാകിസ്ഥാനെ അട്ടിമറിക്കുന്നത്. അവര്‍ നിലവില്‍ ഏഴാമത് നില്‍ക്കുന്നു. 21 പോയിന്റുകളാണ് ബംഗ്ലാ ടീമിന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

SCROLL FOR NEXT