സ്വപ്‌നില്‍ കുസാലെ എപി
Sports

വെങ്കലം വെടിവച്ചിട്ടു; സ്വപ്‌നില്‍ കുസാലെയ്ക്ക് റെയില്‍വേയില്‍ ഇരട്ട പ്രമോഷന്‍

50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി ഒളിംപിക്‌സ് മെഡല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യ ഇതുവരെ മൂന്ന് വെങ്കലമാണ് നേടിയത്. മൂന്നും ഷൂട്ടര്‍മാരുടെ വക. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യക്ക് ചരിത്രത്തിലാദ്യമായി മെഡല്‍ സമ്മാനിച്ച് കഴിഞ്ഞ ദിവസം സ്വപ്‌നില്‍ കുസാലെ ശ്രദ്ധേയനായിരുന്നു.

മെഡല്‍ സ്വന്തമാക്കിയതിനു പിന്നാലെ താരത്തിനു മറ്റൊരു നേട്ടം കൂടി. ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായ സ്വപ്‌നിലിനു ഇരട്ട പ്രമോഷന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2015 മുതല്‍ സെന്‍ട്രല്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ് സ്വപ്‌നില്‍. നിലവില്‍ ടിക്കറ്റ് എക്‌സാമിനറായി (ടിടിഇ) ജോലി ചെയ്യുന്നു. മെഡല്‍ നേട്ടത്തിനു പിന്നാലെ താരത്തെ ഒഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ഒഎസ്ഡി) തസ്തികയിലേക്കാണ് ഉയര്‍ത്തിയത്.

2012 മുതല്‍ അന്താരാഷ്ട്ര ഷൂട്ടിങ് പോരാട്ടങ്ങളില്‍ കുസാലെ മത്സരിക്കാറുണ്ട്. എന്നാല്‍ 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കരിയറില്‍ ആദ്യമായാണ് താരം ഒളിംപിക്‌സിനെത്തിയത്. ആദ്യ വരവില്‍ തന്നെ വെങ്കലവുമായി മടക്കവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

SCROLL FOR NEXT