വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍/ഫയല്‍ ചിത്രം 
Sports

'സാമാന്യ ബുദ്ധി ഉപയോഗിച്ച് ചോദിക്കണം'; അശ്വിന്റെ ടി20 മടങ്ങി വരവില്‍ വിരാട് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനം ആര്‍ അശ്വിന് ടി20 ടീമില്‍ ഇടം നേടിക്കൊടുക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് വിരാട് കോഹ്‌ലിയുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനം ആര്‍ അശ്വിന് ടി20 ടീമില്‍ ഇടം നേടിക്കൊടുക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് വിരാട് കോഹ്‌ലിയുടെ മറുപടി. അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടി20 ടീമിലേക്ക് എത്താനുള്ള സാധ്യതകള്‍ കോഹ്‌ലി തള്ളി. 

വാഷിങ്ടണ്‍ സുന്ദര്‍ ടി20യില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും, ഒരേ ശൈലിയിലെ രണ്ട് കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുക സാധ്യമല്ലെന്നും കോഹ്‌ലി പറഞ്ഞു. അതല്ലെങ്കില്‍ വാഷിങ്ടണ്‍ സുന്ദര്‍ അത്രയും മോശമായി പന്തെറിയണം. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സാമാന്യ ബുദ്ധി ഉപയോഗിക്കണം. ചോദിക്കാന്‍ എളുപ്പമാണ് എന്നും കോഹ് ലി പറഞ്ഞു.

2017ലാണ് അശ്വിന്‍ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് കളിച്ചത്. ചഹല്‍, കുല്‍ദീപ് എന്നിവരുടെ വരവോടെ അശ്വിന് സ്ഥാനം നഷ്ടപ്പെട്ടു. അശ്വിനൊപ്പം ജഡേജയും വൈറ്റ്‌ബോള്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ ജഡേജയ്ക്ക് ഇന്ത്യന്‍ നീല കുപ്പായത്തിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞെങ്കിലും അശ്വിന്‍ ടെസ്റ്റിലേക്ക് മാത്രമായി ഒതുങ്ങി. 

111 ഏകദിനങ്ങള്‍ അശ്വിന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 150 വിക്കറ്റാണ് ഏകദിനത്തില്‍ അശ്വിന്റെ പേരിലുള്ളത്. 46 ടി20യില്‍ നിന്ന് 52 വിക്കറ്റും ചെന്നൈ ഓഫ് സ്പിന്നര്‍ പിഴുതു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ചാണ് അശ്വിന്‍ തിളങ്ങിയത്. ഇതോടെ വൈറ്റ്‌ബോള്‍ ടീമിലേക്ക് അശ്വിനെ തിരികെ കൊണ്ടുവരണം എന്ന മുറവിളി ഉയര്‍ന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്