ഫയല്‍ ചിത്രം 
Sports

'ധോനിയുടെ റോള്‍ ഏറ്റെടുത്ത് കളിക്കണം'; ദിനേശ് കാര്‍ത്തിക്കിന് മുന്‍പില്‍ സുവര്‍ണാവസരമെന്ന് രവി ശാസ്ത്രി

ഇതാണ് കാര്‍ത്തിക്കിനുള്ള അവസരം. വേണ്ട പരിചയസമ്പത്ത് കാര്‍ത്തിക്കിനുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ദിനേശ് കാര്‍ത്തിക്കിന് മുന്‍പില്‍ തെളിഞ്ഞിരിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ധോനിയുടെ റോള്‍ ചെയ്യുന്നൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാണ് ഇന്ത്യക്ക് വേണ്ടത് എന്നും ധോനി പറഞ്ഞു. 

ഇതാണ് കാര്‍ത്തിക്കിനുള്ള അവസരം. വേണ്ട പരിചയസമ്പത്ത് കാര്‍ത്തിക്കിനുണ്ട്. എന്താണ് ടീം ആവശ്യപ്പെടുന്നത് എന്ന് നോക്കണം. ബാറ്റിങ് ഓര്‍ഡറില്‍ മുകളില്‍ ബാറ്റ് ചെയ്യാനാവുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററോ അതോ ഫിനിഷറുടെ റോളില്‍ കളിക്കാനാവുന്നതോ? ഫിനിഷറായി കളിക്കാനാവുന്ന താരത്തെ വേണമെന്നാവും ഞാന്‍ പറയുക. എംഎസ് ധോനിയുടെ റോള്‍ ചെയ്യുന്ന ഒരു കീപ്പര്‍ വേണം. അങ്ങനെ കാര്യങ്ങള്‍ പോകണം, രവി ശാസ്ത്രി പറഞ്ഞു. 

ധോനി കളി നിര്‍ത്തിയതിന് ശേഷം  ഫിനിഷര്‍മാരെ ലഭിച്ചിട്ടില്ല

ടോപ് നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാവുന്ന ഋഷഭ് പന്ത് ടീമിലുണ്ട്. എന്നാല്‍ കീപ്പറായും കളി ഫിനിഷ് ചെയ്യാനും പാകത്തില്‍ കളിക്കാനൊരു താരത്തെ നമുക്ക് വേണം. കാരണം ധോനി കളി നിര്‍ത്തിയതിന് ശേഷം നമുക്ക് അധികം ഫിനിഷര്‍മാരെ ലഭിച്ചിട്ടില്ല. അവിടെയാണ് കാര്‍ത്തിക്കിന് വലിയ സാധ്യതയുള്ളത്, രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു. 

ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനായി കാര്‍ത്തിക് മികവ് കാണിച്ചതോടെയാണ് വീണ്ടും സെലക്ടര്‍മാരുടെ കണ്ണിലേക്ക് എത്താന്‍ താരത്തിന് കഴിയാതിരുന്നത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ 5 ട്വന്റി20കളുടെ പരമ്പരയില്‍ കാര്‍ത്തിക് ഇടം നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം