Sports

ടീമില്‍ എന്താണ് മാറ്റം? സഹ താരത്തിന്റെ പേര് മറന്ന് ശ്രേയസ്; സഹായിച്ചത് എതിര്‍ ടീം നായകന്‍ വാര്‍ണര്‍; ചിരി പടര്‍ത്തി വീഡിയോ

ടീമില്‍ എന്താണ് മാറ്റം? സഹ താരത്തിന്റെ പേര് മറന്ന് ശ്രേയസ്; സഹായിച്ചത് എതിര്‍ ടീം നായകന്‍ വാര്‍ണര്‍; ചിരി പടര്‍ത്തി വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിലേക്ക് മുന്നേറിയത് ശ്രദ്ധേയമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ഐപിഎല്ലിന്റെ ഫൈനലിലെത്തുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് അവരുടെ എതിരാളികള്‍. 

അതിനിടെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിനായി ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരും ക്രീസിലെത്തിയപ്പോഴുള്ള രസകരമായ സംഭവം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു. മത്സരത്തിന് മുന്‍പ് ടീമില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉള്ളതെന്ന പതിവ് ചോദ്യത്തിനുള്ള ഉത്തരം ശ്രേയസ് ഒരുവേള മറന്നു പോയത് ചിരിപടര്‍ത്തി.  

രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പൃഥ്വി ഷ, ഡാനിയല്‍ സാംസ് എന്നിവരെ ഒഴിവാക്കി ഹെറ്റ്‌മെയര്‍, പ്രവീണ്‍ ഡുബെ എന്നിവരെയാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രവീണ്‍ ഡുബെയുടെ പേര് ശ്രേയസ് പറയുന്നുണ്ട്. എന്നാല്‍ ഹെറ്റ്‌മെയറുടെ പേര് താരം മറുന്നു പോകുന്നു. സമീപത്തുണ്ടായിരുന്ന വാര്‍ണറാണ് ഹെറ്റ്‌മെയര്‍ എന്ന പേര് ശ്രേയസിനെ ഓര്‍മപ്പെടുത്തുന്നത്. എന്തായാലും സംഭവം ആ നിമിഷത്തില്‍ ചിരി പടര്‍ത്തുന്നതായി മാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ

ഓഫീസ് കസേരകളിൽ നിന്ന് സ്മാർട്ട്‌ഫോണുകളിലേക്ക്: ആധുനിക ശീലങ്ങൾ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെ തകരാറിലാക്കുന്നു?

മണ്ഡല പുനർനിർണയവും വനിതാ സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഒക്ടോബറിൽ ചേരാൻ സാധ്യത

മഞ്ഞ് പുതച്ച് യുഎഇ, കാഴ്ച മറക്കുന്ന മൂടല്‍മഞ്ഞില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത