ഫോട്ടോ: ബിസിസിഐ, ട്വിറ്റർ 
Sports

കാണ്‍പൂരില്‍ സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍, അരങ്ങേറ്റ ടെസ്റ്റില്‍ മൂന്നക്കം കടക്കുന്ന 16ാമത്തെ ഇന്ത്യക്കാരന്‍

ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 157 പന്തില്‍ നിന്നാണ് ശ്രേയസ് ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍. ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 157 പന്തില്‍ നിന്നാണ് ശ്രേയസ് ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് എത്തിയത്. 

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 16ാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍. സെഞ്ചുറിയിലേക്ക് എത്തുമ്പോള്‍ 12 ഫോറും രണ്ട് സിക്‌സും ശ്രേയസിന്റെ ബാറ്റില്‍ നിന്ന് വന്നു കഴിഞ്ഞു. സെഞ്ചുറിയോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ബാറ്റിങ് പൊസിഷനില്‍ അഞ്ചാം സ്ഥാനത്തേക്ക് തന്റെ പേര് വയ്ക്കുകയാണ് ശ്രേയസ്. 

രണ്ടാം ദിനം സൗത്തിയുടെ പ്രഹരം

രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അര്‍ധ ശതകം കണ്ടെത്തിയ രവീന്ദ്ര ജഡേജയെ സൗത്തി ബൗള്‍ഡ് ആക്കിയപ്പോള്‍ ഒരു റണ്‍ എടുത്ത് നില്‍ക്കെ സാഹയെ സൗത്തി വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചു. 

ടോസ് നേടി ആദ്യ ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മായങ്കിനെ നഷ്ടമായിരുന്നു. ഗില്‍ അര്‍ധ ശതകം നേടി. ചേതേശ്വര്‍ പൂജാരയ്ക്കും രഹാനെയ്ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പൂജാര 26 റണ്‍സും രഹാനെ 35 റണ്‍സും എടുത്ത് പുറത്തായി. ശ്രേയസ്-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രി

ആവേശമായി 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവൻ്റ്; ദുൽഖർ സൽമാൻ ചിത്രം സെപ്റ്റംബർ 3 ന്

കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വെന്റിലേറ്ററില്‍; രാജേഷ് ഇപ്പോഴും കിടപ്പില്‍, പക്ഷെ എല്ലാം അറിയുന്നു; സുഹൃത്ത് പറയുന്നു

സമ്മർദം ഹോർമോണുകളെ വരുതിയിലാക്കാം, പതിവാക്കാം ​ഗ്രീൻ ടീ

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍